India Continue Winning Run With 16-1 Victory Over Sri Lanka in Asian Games Hockey. @TheHockeyIndia
Sports

16 'അടി'യിൽ ലങ്കാ ദഹനം; ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് തുടർജയം

ഇന്ത്യക്കായി ജുഗ്‌രാജ് സിങ് നാല് ഗോളുകൾ നേടിയപ്പോൾ അഭിഷേക്, ദിൽപ്രീത് സിങ് എന്നിവർ ഹാട്രിക് നേടി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ ഗോൾമഴയിൽ മുക്കി ഇന്ത്യ. പൂൾ എയിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ 16-1 എന്ന സ്കോറിനാണ് ശ്രീലങ്കയെ ഇന്ത്യ തകർത്തത്. ഇന്ത്യക്കായി ജുഗ്‌രാജ് സിങ് നാല് ഗോളുകൾ നേടിയപ്പോൾ അഭിഷേക്, ദിൽപ്രീത് സിങ് എന്നിവർ ഹാട്രിക് നേടി. ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ഇന്ത്യ പൂൾ എയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ മൻദീപ് സിങ്ങാണ് ഇന്ത്യയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. പത്താം മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്ന് ജുഗ്‌രാജ് സിങ് ലീഡ് ഉയർത്തി. ഒരു മിനിറ്റിന് പിന്നാലെ അഭിഷേക് ഗോൾ നേടിയതോടെ ആദ്യ ക്വാർട്ടറിൽ ഇന്ത്യൻ ടീം 3-0ന് മുന്നിലെത്തി. രണ്ടാം ക്വാർട്ടറിലും ആക്രമിച്ചാണ് ഇന്ത്യ കളിച്ചത്.

16-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഗോൾ നേടിയപ്പോൾ തൊട്ട് പിന്നാലെ 17-ാം മിനിറ്റിൽ അഭിഷേക് തന്റെ രണ്ടാം ഗോൾ കണ്ടെത്തി. 22-ാം മിനിറ്റിൽ ജുഗ്‌രാജും ലക്ഷ്യം കണ്ടു. തുടർന്ന് സുഖ്ജീത് സിങ്ങും ദിൽപ്രീത് സിങ്ങും ഗോൾ നേടിയതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ 8-0ന് മുന്നിലായിരുന്നു.

മൂന്നാം ക്വാർട്ടറിലും ഇന്ത്യയുടെ ആധിപത്യമായിരുന്നു കളത്തിൽ. മൻപ്രീത് സിങ് 31-ാം മിനിറ്റിലും 36-ാം മിനിറ്റിൽ വിവേക് സാഗർ പ്രസാദും ശ്രീലങ്കൻ വല കുലുക്കി.

38-ാം മിനിറ്റിൽ ദിൽപ്രീത് തന്റെ രണ്ടാം ഗോൾ നേടിയപ്പോൾ 42-ാം മിനിറ്റിൽ പെനാൽറ്റി സ്ട്രോക്കിലൂടെ ജുഗ്‌രാജ് തന്റെ ഹാട്രിക് പൂർത്തിയാക്കി. 45-ാം മിനിറ്റിൽ ഹർമൻപ്രീത് തന്റെ രണ്ടാം ഗോൾ നേടിയതോടെ ഇന്ത്യ 13-0ന് മുന്നിലെത്തി.

നാലാം ക്വാർട്ടറിൽ അഭിഷേക് 49-ാം മിനിറ്റിൽ ഹാട്രിക് പൂർത്തിയാക്കി. 50-ാം മിനിറ്റിൽ സുരേഷ് രത്‌നായകെയിലൂടെയാണ് ശ്രീലങ്ക ആശ്വാസഗോൾ കണ്ടെത്തിയത്. എന്നാൽ പോരാട്ടം അവസാനിപ്പിക്കാൻ ഇന്ത്യ തയ്യാറായില്ല. 53-ാം മിനിറ്റിൽ ജുഗ്‌രാജ് തന്റെ നാലാം ഗോൾ നേടി ഇന്ത്യയുടെ ലീഡ് വീണ്ടും ഉയർത്തി.

55-ാം മിനിറ്റിൽ ദിൽപ്രീതും ഹാട്രിക് പൂർത്തിയാക്കിയതോടെ ഇന്ത്യ 16-1ന്റെ തകർപ്പൻ ജയം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ഇന്തോനേഷ്യയെ 13-1ന് തോൽപ്പിച്ച ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. വ്യാഴാഴ്ച ദക്ഷിണ കൊറിയയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

India Continue Winning Run With 16-1 Victory Over Sri Lanka in Asian Games Hockey.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയും വിഡിയും ഇഡിയും ചേര്‍ന്ന പ്രത്യേക കൂട്ടുകെട്ട്'; പിണറായിയെയും റിയാസിനെയും കുടുക്കാന്‍ ശ്രമം: എം വി ഗോവിന്ദന്‍

കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ: കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരന്തത്തിൽ മരണം ആറായി

യൂത്ത് കോൺഗ്രസ് നേതാവ് സ്വന്തം ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

'യുഎസിന്റെ സഹായം വേണ്ട'; സ്പേസ് ട്രാക്കിങ് റഡാറുമായി ഐഎസ്ആര്‍ഒ