മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ കെ എല്‍ രാഹുലിനെ പൃഥ്വി ഷായ്ക്ക് പകരം ഓപ്പണറാക്കണം എന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ശുഭ്മാന്‍ ഗില്ലിനെ നാലാമതോ, അഞ്ചാമതോ ബാറ്റ് ചെയ്യിക്കണം എന്നും ഗാവസ്‌കര്‍ പറഞ്ഞു.
4-0ന് പരമ്പര നഷ്ടപ്പെട്ടേക്കാനുള്ള സാധ്യത മുന്‍പില്‍ നില്‍ക്കുന്നുണ്ടെന്നും ഗാവസ്‌കര്‍ പറഞ്ഞു. ഇനി വരുന്ന ടെസ്റ്റുകളില്‍ തിരിച്ചു വരാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ താരങ്ങള്‍ വിശ്വസിക്കണം. പോസിറ്റിവിറ്റി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ 4-0ന് പരമ്പര നഷ്ടപ്പെട്ടേക്കും. എന്നാല്‍ തിരിച്ചു വരാന്‍ ഇന്ത്യക്ക് കഴിയുമെന്നും ഗാവസ്‌കര്‍ പറഞ്#ു.
മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ നന്നായി തുടങ്ങണം. പോസിറ്റീവ് ഫീലോടെ ഗ്രൗണ്ടിലേക്ക് ഇറങ്ങാന്‍ കഴിയണം. ബാറ്റിങ് ആണ് ഓസ്‌ട്രേലിയയുടെ വീക്ക് പോയിന്റ് എന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. ഡിസംബര്‍ 26നാണ് ബോക്‌സിങ് ഡേ ടെസ്റ്റ് ആരംഭിക്കുന്നത്. കോഹ് ലിയുടെ അഭാവം കൂടി ഇവിടെ വരുന്നതോടെ തിരിച്ചു വരവ് ഇന്ത്യക്ക് സാധ്യമാകുമോ എന്ന വലിയ ചോദ്യം ഉയരുന്നുണ്ട്.
നാല് മാറ്റങ്ങളാണ് മെല്‍ബണില്‍ ഇന്ത്യന്‍ ടീമില്‍ പ്രധാനമായും പ്രതീക്ഷിക്കുന്നത്. പൃഥ്വി ഷായ്ക്ക് സ്ഥാനം നഷ്ടമാവും എന്ന് ഏറെ കുറെ ഉറപ്പാണ്. കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിഹാരിക്ക് പകരം രവീന്ദ്ര ജഡേജ ടീമിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates