ഫോട്ടോ: ട്വിറ്റർ 
Sports

അപരാജിത കുതിപ്പ്; അപൂര്‍വ ലോക റെക്കോര്‍ഡുമായി ഇന്ത്യ 

ശ്രീലങ്കക്കെതിരായ മൂന്നാം മത്സരത്തിലും വിജയിച്ചതോടെ ഇന്ത്യയുടെ തുടര്‍ച്ചയായ 12ാം ടി20 വിജയമാണിത്

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: വെസ്റ്റ് ഇന്‍ഡീസിന് പിന്നാലെ ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യക്ക് ഒരു ലോക റെക്കോര്‍ഡും. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങളെന്ന ലോക റെക്കോര്‍ഡിനൊപ്പം ഇനി ഇന്ത്യയുടെ പേരും. 

ശ്രീലങ്കക്കെതിരായ മൂന്നാം മത്സരത്തിലും വിജയിച്ചതോടെ ഇന്ത്യയുടെ തുടര്‍ച്ചയായ 12ാം ടി20 വിജയമാണിത്. ഇത്രയും വിജയങ്ങളുള്ള അഫ്ഗാനിസ്ഥാനാണ് റെക്കോര്‍ഡ് നേട്ടത്തില്‍ ആദ്യം എത്തിയത്. 

മൂന്നാമത്തേയും അവസാനത്തേയും ടി20യില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഒരിക്കല്‍ കൂടി ശ്രേയസ് അയ്യരുടെ അസാമാന്യ ബാറ്റിങാണ് ഇന്ത്യക്ക് ജയം ഒരുക്കിയത്. 73 റണ്‍സുമായി അയ്യര്‍ പുറത്താകാതെ നിന്നു. പരമ്പരയില്‍ താരം മൂന്ന് തുടര്‍ അര്‍ധ സെഞ്ച്വറികള്‍ കണ്ടെത്തിയിരുന്നു. മൂന്ന് തവണയും താരത്തെ പുറത്താക്കാന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞതുമില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT