ഫോട്ടോ: പിടിഐ 
Sports

തുടക്കം തന്നെ പതറി ഇന്ത്യ; 24 റണ്‍സ് ചേര്‍ക്കുന്നതിനിടെ നിലം പൊത്തിയത് മൂന്ന് വിക്കറ്റുകള്‍

സ്‌കോര്‍ 13ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം മടങ്ങിയത്. താരം അഞ്ച് റണ്‍സ് മാത്രമാണ് എടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കം തന്നെ തകര്‍ന്ന് ഇന്ത്യ. 24 രണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് പേരെ നഷ്ടമായി. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെന്ന നിലയില്‍. വിരാട് കോഹ്‌ലി (4), ശ്രേയസ് അയ്യര്‍ (8) എന്നിവരാണ് ക്രീസില്‍.

സ്‌കോര്‍ 13ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം മടങ്ങിയത്. താരം അഞ്ച് റണ്‍സ് മാത്രമാണ് എടുത്തത്. പിന്നാലെ യശസ്വി ജയ്ശ്വാളും പുറത്തായി. താരം 17 റണ്‍സ് കണ്ടെത്തി. ഒരു റണ്‍ കൂടി ചേര്‍ക്കവേ രണ്ട് റണ്‍സുമായി ശുഭ്മാന്‍ ഗില്ലും പുറത്ത്. 

അരങ്ങേറ്റക്കാരന്‍ നാന്ദ്ര ബര്‍ഗര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. റബാഡ ഒരു വിക്കറ്റെടുത്തു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT