ശ്രേയസ് അയ്യര്‍ പിടിഐ
Sports

30 പന്തില്‍ 50, ശ്രേയസിന്റെ 'അതിവേ​ഗ' തിരിച്ചു വരവ്! ഗില്ലിനും അര്‍ധ സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ജയത്തിനായി ഇന്ത്യ പൊരുതുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ വിജയ ലക്ഷ്യമായ 249 റണ്‍സിലേക്ക് ബാറ്റേന്തി ഇന്ത്യ. തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യയെ ശ്രേയസ് അയ്യര്‍- ശുഭ്മാന്‍ ഗില്‍ സഖ്യവും പിന്നാലെ ഗില്‍- അക്ഷര്‍ പട്ടേല്‍ സഖ്യവും ചേര്‍ന്നു കരകയറ്റി. നിലവില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന നിലയില്‍.

ശ്രേയസ് അയ്യരുടെ അതിവേഗ അര്‍ധ സെഞ്ച്വറി കളിയുടെ ഗതി ഇന്ത്യക്ക് അനുകൂലമാക്കി. താരം വെറും 30 പന്തില്‍ 50 റണ്‍സെടുത്തു ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷിച്ചപ്പോള്‍ അതു ഇന്ത്യന്‍ ടീമിനു പോസിറ്റീവായി മാറുന്ന കാഴ്ചയായിരുന്നു. 36 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം 59 റണ്‍സെടുത്തു ശ്രേയസ് പുറത്തായി.

ശ്രേയസിനു പിന്നാലെ ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ച്വറിയുമായി കളം വാഴുന്നു. നിലവില്‍ താരം 11 ഫോറുകള്‍ സഹിതം 70 റണ്‍സെടുത്തു ബാറ്റിങ് തുടരുന്നു. ക്രീസില്‍ ഒപ്പമുള്ളത് അക്ഷര്‍ പട്ടേല്‍. താരം 36 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 45 റണ്‍സുമായി നില്‍ക്കുന്നു.

നേരത്തെ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി അരങ്ങേറ്റ ഏകദിനം കളിക്കുന്ന യശസ്വി ജയ്‌സ്വാള്‍ മികച്ച ഷോട്ടുകളുമായി കളം വാഴാന്‍ ഒരുങ്ങുന്നതിനിടെ പുറത്തായി. അഞ്ചാം ഓവറില്‍ മൂന്നാം പന്തില്‍ ജോഫ്ര ആര്‍ച്ചറാണ് യശസ്വിയെ മടക്കിയത്. താരം 3 ഫോറുകള്‍ സഹിതം 15 റണ്‍സുമായി മടങ്ങി.

രോഹിത് ശര്‍മ വീണ്ടും പരാജയമായി. 7 പന്തുകള്‍ ചെറുത്ത് 2 റണ്‍സുമായി രോഹിത് മടങ്ങി. സാഖിബ് മഹ്മൂദാണ് ഇന്ത്യന്‍ നായകനെ പുറത്താക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT