സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ പിടിഐ
Sports

സഞ്ജുവിനെ മാറ്റുമോ?; ഇംഗ്ലണ്ടിനെതിരായ നാലാം ടി 20 ഇന്ന്

ടൂര്‍ണമെന്റില്‍ 2-1 ന് മുന്നിലുള്ള ഇന്ത്യയ്ക്ക് ഇന്ന് വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം

സമകാലിക മലയാളം ഡെസ്ക്

പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ടി 20 ഇന്ന് പൂനെയില്‍ നടക്കും. ടൂര്‍ണമെന്റില്‍ 2-1 ന് മുന്നിലുള്ള ഇന്ത്യയ്ക്ക് ഇന്ന് വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ജയത്തോടെ പരമ്പരയില്‍ ഒപ്പമെത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. രാത്രി 7 മുതലാണ് മത്സരം.

ആദ്യ രണ്ടു കളികളും വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ രാജ്‌കോട്ടില്‍ മൂന്നാം മത്സരത്തിനിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ച് ഇംഗ്ലണ്ട് ജയം സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സ്‌പെഷലിസ്റ്റ് പേസ് ബൗളറായി മുഹമ്മദ് ഷമി മാത്രമാണ് ഉണ്ടായിരുന്നത്.

പേസ് ബൗളറുടെ കുറവ് പരിഹരിക്കാനായി വാഷിങ്ടണ്‍ സുന്ദറിന് പകരം പേസ് ബൗളറെയോ പേസ് ഓള്‍റൗണ്ടറെയോ ഉള്‍പ്പെടുത്തിയേക്കും. മൂന്നുകളികളിലും തിളങ്ങാതിരുന്ന സഞ്ജു സാംസണിനും മത്സരം നിര്‍ണായകമാണ്. സഞ്ജുവിനെ അന്തിമ ഇലവനില്‍ നിന്നും മാറ്റുമോയെന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആരും സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ട, മത്സരിപ്പിക്കാമെന്ന് ആര്‍ക്കും ഉറപ്പുനല്‍കിയിട്ടില്ല'; അതൃപ്തി വ്യക്തമാക്കി വി ഡി സതീശന്‍

പെട്രോളും ഡീസലും കണ്ടെയ്‌നറുകളില്‍ നല്‍കരുത്; പമ്പുകള്‍ക്ക് കേന്ദ്ര നിര്‍ദേശം

ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു; അലുവ അതുലിന്റെ കൊലപാതകത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

'മരിച്ചാലും സമാധാനം കൊടുക്കില്ലേ? ഞങ്ങളെ വെറുതെ വിടൂ'; അച്ഛനെ അനാഥാശ്രമത്തില്‍ തള്ളിയിട്ടില്ലെന്ന് അമൃതയും അഭിരാമിയും

'ചേട്ടന്' ജന്മനാടിന്റെ ആദരവ്, സഞ്ജുവിനെ കെസിഎ ആദരിക്കും

SCROLL FOR NEXT