ഇന്ത്യന്‍ ടീം പരിശീലനത്തിനിടെ  
Sports

ബെന്‍ സ്‌റ്റോക്‌സും ബുംറയും ഇല്ല; പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യ; അഞ്ചാം ടെസ്റ്റിന് ഇന്ന് തുടക്കം

വിജയിച്ചാല്‍ പരമ്പര സമനിലയില്‍ കലാശിക്കും. മറിച്ചായാല്‍ പരമ്പര ഇംഗ്ലണ്ട് നേടും.

സമകാലിക മലയാളം ഡെസ്ക്

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ന് തുടക്കം. അവസാന മത്സരത്തില്‍ ഇന്ത്യക്ക് വിജയം നിര്‍ണായകമാണ്. വിജയിച്ചാല്‍ പരമ്പര സമനിലയില്‍ കലാശിക്കും. മറിച്ചായാല്‍ പരമ്പര ഇംഗ്ലണ്ട് നേടും.

പേസര്‍മാരുടെ വിളനിലമായ ഓവലില്‍ ബുംറയുടെ അഭാവം മൂര്‍ച്ച കുറയ്ക്കുമോ എന്ന ആശങ്ക ഇന്ത്യക്കുണ്ട്. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും ടീമിലില്ല. മറുവശത്ത് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ആര്‍ച്ചറും കളിക്കുന്നില്ല. ഈ കളിക്കാരുടെ അഭാവം ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പൊരുതി നേടിയ സമനില ഇന്ത്യന്‍ ടീമിന്റെ മനോഭാവം മാറ്റിയിട്ടുണ്ട്. പരമ്പരയില്‍ രണ്ട് കളി തോറ്റെങ്കിലും സൂപ്പര്‍ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തത്. .പതിനൊന്ന് സെഞ്ച്വറികളാണ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പേരില്‍. റണ്ണടിക്കാരില്‍ ആദ്യ നാലുപേരും ഇന്ത്യക്കാരാണ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 722 റണ്ണുമായി മുന്നിലുണ്ട്. മറുവശത്ത് ഇംഗ്ലീഷുകാര്‍ ആകെ ഏഴ് സെഞ്ച്വറികളാണ് നേടിയത്.

ബൗളര്‍മാരുടെ പട്ടികയില്‍ 17 വിക്കറ്റുമായി സ്‌റ്റോക്‌സാണ് ഒന്നാമത്. 14 വിക്കറ്റുള്ള ബുംറയും മുഹമ്മദ് സിറാജുമാണ് രണ്ടാം സ്ഥാനത്ത്. കുല്‍ദീപ് യാദവും അര്‍ഷ്ദീപ് സിങും ടീമില്‍ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

India vs England 5th Test :India seek to save the five-Test series with England leading 2-1 going into the final match at the Oval in London

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

SCROLL FOR NEXT