ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് വിജയം ആഘോഷിക്കുന്ന മുഹമ്മദ് സിറാജ് (India vs England) x
Sports

'പന്തില്‍ വാസ്‌ലിന്‍ പുരട്ടി കൃത്രിമത്വം കാണിച്ച് ഇന്ത്യ ടെസ്റ്റ് ജയിച്ചു!'; ഗുരുതര ആരോപണം

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ത്രില്ലര്‍ വിജയം സ്വന്തമാക്കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പന്തില്‍ കൃത്രിമത്വം കാണിച്ചു നേടിയ വിജയമാണെന്ന ഗുരുതര ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷബീര്‍ അഹമദ് ഖാന്‍. അഞ്ചാം ടെസ്റ്റില്‍ 6 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സമീപ കാലത്തെ ടെസ്റ്റ് ചരിത്രത്തില്‍ ആരാധകരെ ഇത്രയും ആവേശം കൊള്ളിച്ച മത്സരമുണ്ടായിട്ടില്ല. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-2നു സമനിലയില്‍ എത്തിച്ചു.

ഇന്ത്യന്‍ താരങ്ങള്‍ വാസ്‌ലിന്‍ ഉപയോഗിച്ച് പന്തില്‍ മിനുസം വരുത്തിയാണ് ടെസ്റ്റ് വിജയിച്ചതെന്ന ആരോപണമാണ് പാക് പേസര്‍ ഉന്നയിച്ചത്. എക്‌സിലൂടെയാണ് മുന്‍ പാക് താരത്തിന്റെ വിവാദ പരാമര്‍ശം. അഞ്ചാം ദിനത്തില്‍ പുതിയ പന്തിനു പകരം പഴയ പന്തില്‍ തന്നെ കളി തുടരാനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തീരുമാനിച്ചത്.

'എനിക്കു തോന്നുന്നത് ഇന്ത്യന്‍ താരങ്ങള്‍ വാസ്‌ലിന്‍ ഉപയോഗിച്ച് പന്തില്‍ മിനുസം വരുത്തിയെന്നാണ്. 80 പ്ലസ് ഓവര്‍ കഴിഞ്ഞിട്ടും പുതിയത് പോലെ പന്ത് തിളങ്ങിയിരുന്നു. അംപയര്‍മാര്‍ പന്ത് ലാബിലേക്കയച്ച് പരിശോധന നടത്തണം'- ഷബീര്‍ അഹമദ് എക്‌സില്‍ ഇട്ട കുറിപ്പില്‍ വ്യക്തമാക്കി.

അവസാന ദിനത്തില്‍ നാല് ഓവര്‍ കഴിഞ്ഞാല്‍ ഇന്ത്യക്കു പുതിയ പന്തെടുക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ പഴയ പന്തില്‍ തന്നെ കളി തുടരാനാണ് ഇന്ത്യ തീരുമാനിച്ചത്. ഫലപ്രദമായ രീതിയില്‍ പന്ത് സ്വിങ് ചെയ്യുന്നുണ്ടെന്നു കണ്ടതോടെയാണ് പന്ത് മാറ്റേണ്ടതില്ലെന്ന തീരുമാനം ടീം എടുത്തത്.

അവസാന ദിനത്തില്‍ ഇംഗ്ലണ്ടിനു 35 റണ്‍സായിരുന്നു ജയത്തിലേക്ക് വേണ്ടിയിരുന്നത്. നാല് വിക്കറ്റുകളും കൈയിലുണ്ടായിരുന്നു. എന്നാല്‍ 6 റണ്‍സ് അകലെ അവരുടെ പോരാട്ടം അവസാനിപ്പിച്ചാണ് ഇന്ത്യ ത്രല്ലര്‍ ജയം സ്വന്തമാക്കിയത്. 3 വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് സിറാജ് ഹീറോയായി. ശേഷിച്ച ഒരു വിക്കറ്റ് പ്രസിദ്ധ് കൃഷ്ണയും നേടി.

India vs England, Shabbir Ahmed, Former Pakistan pacer, Vaseline: Former Pakistan pacer Shabbir Ahmed has alleged India of using 'Vaseline' to tamper with the ball during the Oval Test against England.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT