ഇന്ത്യ ഇംഗ്ലണ്ട് അദ്യഏകദിന മത്സരത്തിനിടെ 
Sports

അവസാന ഓവറുകളില്‍ വെടിക്കെട്ട്;  ഇംഗ്ലണ്ടിന് ജയിക്കാന്‍ 318 റണ്‍സ്

 ഇന്ത്യയ്‌ക്കെതെിരായ ആദ്യഏകദിനത്തില്‍ ഇംഗ്ലണ്ടിന് 318 റണ്‍സ് വിജയലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ:  ഇന്ത്യയ്‌ക്കെതെിരായ ആദ്യഏകദിനത്തില്‍ ഇംഗ്ലണ്ടിന് 318 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ, നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍് 317 റണ്‍സ് എടുത്തു. ഓപ്പണ്‍ ശിഖര്‍ ധവാന്‍ (98), ക്യപ്റ്റന്‍ വിരാട് കോലി (56), അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെ.എല്‍.രാഹുല്‍ (43 പന്തില്‍ 62*), അരങ്ങേറ്റക്കാരന്‍ ക്രുണാല്‍ പാണ്ഡ്യ (31 പന്തില്‍ 58*) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ആറാം വിക്കറ്റില്‍ രാഹുല്‍ ക്രുണാല്‍ സഖ്യം 112 റണ്‍സാണ് അടിച്ചുകൂട്ടിയത്.

നാല് ഫോറും നാല് സിക്‌സറുകളും സഹിതമായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. ക്രുണാല്‍ 7 ഫോറും 2 സിക്‌സും അടിച്ചു.  ശിഖര്‍ ധവാന്‍ (106 പന്തില്‍ 98), രോഹിത് ശര്‍മ (42 പന്തില്‍ 28), വിരാട് കോലി (60 പന്തില്‍ 56), ശ്രേയസ് അയ്യര്‍ (9 പന്തില്‍ 6), ഹാര്‍ദ്ദിക് പാണ്ഡ്യ (9 പന്തില്‍ 1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക് മൂന്നു വിക്കറ്റും മാര്‍ക് വുഡ് രണ്ടു വിക്കറ്റും വീഴ്ത്തി.ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു