Joe Root 
Sports

'റൂട്ട്' ക്ലിയര്‍; മുന്നില്‍ സച്ചിന്‍ മാത്രം; ഇംഗ്ലണ്ട് മികച്ച നിലയില്‍

സെഞ്ച്വറിത്തിളക്കവുമായി ജോ റൂട്ടും (132) ബെന്‍ സ്റ്റോക്‌സും (46) ആണ് ക്രീസില്‍. നേരത്തേ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 358 റണ്‍സിന് പുറത്തായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിലെ മൂന്നാംദിനം ഇംഗ്ലണ്ട് ബാറ്റിങ് തുടരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 458 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. ഇതോടെ ഇംഗ്ലണ്ട് രണ്ട് 100 റണ്‍സിന്റെ ലീഡ് നേടി. സെഞ്ച്വറിത്തിളക്കവുമായി ജോ റൂട്ടും (132) ബെന്‍ സ്റ്റോക്‌സും (46) ആണ് ക്രീസില്‍. നേരത്തേ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 358 റണ്‍സിന് പുറത്തായിരുന്നു. ടെസ്റ്റ് റണ്‍ നേട്ടത്തില്‍ ജോ റൂട്ട് രണ്ടാമതെത്തി. ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങിനെയാണ് മറികടന്നത്. ഇനി മുന്നിലുള്ളത് ഇതിഹാസതാരം സച്ചിന്‍ മാത്രമാണ്.

റൂട്ടും ഒലീ പോപ്പും ചേര്‍ന്ന മൂന്നാംവിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാന്‍ കഴിഞ്ഞതു മാത്രമാണ് മൂന്നാംദിനം ഇന്ത്യയുടെ ആശ്വാസം. ഒലീ പോപ്പ് 71 റണ്‍സെടുത്ത് പുറത്തായി. വാഷിങ്ടണ്‍ സുന്ദറിനാണ് വിക്കറ്റ്. ടീം സ്‌കോര്‍ 197-ല്‍ ഒരുമിച്ച ഇരുവരും 341-ലാണ് പിരിഞ്ഞത്. 144 റണ്‍സിന്റെ കൂട്ടുകെട്ട്. ഇതിനിടെ ഹാരി ബ്രൂക്ക് (3) കാര്യമായ പ്രകടനം നടത്താതെ പുറത്തായി. വാഷിങ്ടണ് തന്നെയാണ് വിക്കറ്റ്.

നേരത്തേ ഓപ്പണര്‍മാരായ സാക് ക്രൗളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് 166 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ഇരുവരും ഇന്ത്യന്‍ ബൗളിങിനു മേല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 166 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സാക് ക്രൗളിയെ (113 പന്തില്‍ 84) പുറത്താക്കി രവീന്ദ്ര ജഡേജ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. മറുവശത്ത് ഏകദിന ശൈലിയില്‍ ബാറ്റുവീശിക്കൊണ്ടിരുന്ന ബെന്‍ ഡക്കറ്റ് സെഞ്ച്വറിക്കരികേ, 94 റണ്‍സില്‍ പുറത്തായി.

നേരത്തെ മൂന്ന് അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ 358 റണ്‍സിലെത്തിയത്. ഒന്നാം ദിനം പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് രണ്ടാം ദിനം പരിക്ക് വകവയ്ക്കാതെ ക്രീസിലെത്തി അര്‍ധ സെഞ്ച്വറിയടിച്ചു. താരം 75 പന്തില്‍ 3 ഫോറും 2 സിക്സും സഹിതം 54 റണ്‍സെടുത്തു. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, സായ് സുദര്‍ശന്‍ എന്നിവരും അര്‍ധ സെഞ്ച്വറി നേടി.

സായ് ടോപ് സ്‌കോററായി താരം 61 റണ്‍സെടുത്തു. ടെസ്റ്റ് കരിയറിലെ കന്നി അര്‍ധ സെഞ്ച്വറിയാണ് തമിഴ്നാട് ബാറ്റര്‍ മാഞ്ചസ്റ്ററില്‍ നേടിയത്. യശസ്വി ജയ്സ്വാള്‍ 58 റണ്‍സും കണ്ടെത്തി. കെഎല്‍ രാഹുല്‍ 46 റണ്‍സും ശാര്‍ദുല്‍ ഠാക്കൂര്‍ 41 റണ്‍സും സ്വന്തമാക്കി. വാഷിങ്ടന്‍ സുന്ദര്‍ 27 റണ്‍സുമായി മടങ്ങി.ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ബൗളിങില്‍ തിളങ്ങി. താരം 5 വിക്കറ്റുകള്‍ നേടി. ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ക്രിസ് വോക്സ്, ലിയാം ഡോവ്സന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

England's star batter Joe Root continues his terrific form in Test cricket. The right-handed batter smashed a sensational century on Day 3 of the ongoing fourth Test against India at Old Trafford, Manchester.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

വിയർപ്പ് നാറ്റം അകറ്റാൻ വീട്ടിലെ പൊടിക്കൈകൾ

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

SCROLL FOR NEXT