ലണ്ടൻ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയ്ക്കു നാളെ തുടക്കം. അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെയാണ് ഇന്ത്യ ഇംഗ്ലീഷ് മണ്ണിൽ അവരെ നേരിടാനിറങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം നാളെ ചെസ്റ്റർ ലീ സ്ട്രീറ്റിലെ റിവർസൈഡ് ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്.
ഹാരി ബ്രൂക്ക് നയിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരെ പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ടാം മത്സരം ജൂലൈ നാലിനാണ്. ശേഷിക്കുന്ന പോരാട്ടങ്ങൾ ജൂലൈ, 7, 9, 11 തീയതികളിലു അരങ്ങേറും.
അർലൻഡിനോട് 0-2 ന് പരമ്പര തോറ്റതിന്‍റെ ഞെട്ടലിലാണ് ഇന്ത്യൻ ടീം. മാത്രമല്ല ഇന്ത്യയുടെ 16 തുടർ പരമ്പര നേട്ടങ്ങളുടെ കുതിപ്പിനും അയർലൻഡ് വിരാമമിട്ടു. ഇംഗ്ലണ്ടിനെതിരെ വൻ അഴിച്ചുപണികളോടെയാകും ടീം ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന.
15 കാരൻ വൈഭവ് സൂര്യവംശി ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്നു സൂചനകളുണ്ട്. വൈഭവ് സൂര്യവംശി പ്ലെയിങ് ഇലവനിലെത്തിയാല്‍ ആര് പുറത്താകുമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടി20 ലോകകപ്പിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസൺ അയർലൻഡിനെതിരെ തുടർച്ചയായി രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷനും ഫോമിലല്ല.
ഇംഗ്ലീഷ് സാഹചര്യങ്ങളിൽ കൂടുതൽ പരിചയസമ്പന്നരായ ഇംഗ്ലണ്ട് ബൗളർമാരെ നേരിടാൻ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് തങ്ങളുടെ സമീപനത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരും. സഞ്ജു, ഇഷാൻ എന്നിവരിൽ ഒരാൾ മിക്കവാറും പുറത്തായിരിക്കും.
ഇന്ത്യൻ സമയം രാത്രി 10: 00 മണി മുതലാണ് മത്സരം ആരംഭിക്കുക. ഇന്ത്യയിൽ മത്സരത്തിന്‍റെ തത്സമയ സംപ്രേക്ഷണം സോണി സ്പോർട്സ് നെറ്റ്‌വർക്കിലൂടെയാണ്. സോണി ലിവ് ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ലൈവ് കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates