India vs England pti
Sports

ഇംഗ്ലീഷ് മണ്ണിലെ ക്യാപ്റ്റന്‍ ഗില്ലിന്റെ ടീം ഇന്ത്യ! 5 ടെസ്റ്റുകളുടെ കണക്ക് പുസ്തകം

പരമ്പരയിലെ നേട്ടങ്ങളിലൂടെ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര 2-2നു സമനിലയില്‍ എത്തിച്ച് തലയുയര്‍ത്തിയാണ് ഇന്ത്യ മടങ്ങുന്നത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ അടക്കമുള്ള ഇതിഹാസ താരങ്ങളുടെ വിരമിക്കലിനു ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് പരമ്പരയെന്ന സവിശേഷതയും പര്യടനത്തിനുണ്ടായിരുന്നു. സംശയത്തോടെ ക്രിക്കറ്റ് പണ്ഡിതര്‍ നോക്കിയ ടീം പക്ഷേ ഉജ്ജ്വല ബാറ്റിങ്ങും ബൗളിങുമാണ് പുറത്തെടുത്തത്.

ചില ശ്രദ്ധേയ നേട്ടങ്ങളും റെക്കോര്‍ഡുകളും ഇന്ത്യ ഇംഗ്ലീഷ് മണ്ണില്‍ സ്വന്തമാക്കുകയും ചെയ്തു. 4 സെഞ്ച്വറികളുമായി ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറിയ ടെസ്റ്റ് പരമ്പര അവിശ്വസനീയമാക്കാന്‍ ശുഭ്മാന്‍ ഗില്ലിനു സാധിച്ചു. ഒരു ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെയാണ് ഗില്ലിന്റെ മികച്ച ബാറ്റിങ്.

754- പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമായി ശുഭ്മാന്‍ ഗില്‍ മാറി.

23- ഇംഗ്ലീഷ് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് നേട്ടത്തില്‍ ജസ്പ്രിത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ് എത്തി.

6- ഓവലില്‍ ഇന്ത്യയുടെ ജയം ആറ് റണ്‍സിനായിരുന്നു. ടെസ്റ്റില്‍ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും ചെറിയ മാര്‍ജിനിലുള്ള വിജയമാണിത്.

1- ഇതാദ്യമായി ഒരു ടെസ്റ്റ് പരമ്പരയില്‍ നാല് ഇന്ത്യന്‍ ബാറ്റര്‍മാര്‍ 400നു മുകളില്‍ സ്‌കോര്‍ ചെയ്തു. ഗില്‍ (754), കെഎല്‍ രാഹുല്‍ (532), രവീന്ദ്ര ജഡേജ (516), ഋഷഭ് പന്ത് (479).

12- പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളുടെ സെഞ്ച്വറികള്‍. ഒരു സീരീസില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇത്രയും സെഞ്ച്വറികള്‍ നേടുന്നത് ആദ്യം.

2- ലോര്‍ഡ്‌സില്‍ രണ്ടിന്നിങ്‌സിലും അര്‍ധ സെഞ്ച്വറിക്കു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ജഡേജ മാറി. നേരത്തം വിനു മങ്കാദ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

336- ഏവേ പോരാട്ടത്തില്‍ ഇന്ത്യയുടെ ഉയര്‍ന്ന മാര്‍ജിന്‍ വിജയം. ബിര്‍മിങ്ഹാമിലെ രണ്ടാം ടെസ്റ്റിലെ വിജയമാണ് നേട്ടത്തിലെത്തിയത്.

10/ 187- ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മികച്ച ബൗളിങ്. രണ്ടാം ടെസ്റ്റില്‍ ആകാശ് ദീപിന്റെ പ്രകടനം.

5- ഒറ്റ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ നേടിയ സെഞ്ച്വറി. ഒന്നാം ടെസ്റ്റില്‍ രാഹുല്‍, ജയ്‌സ്വാള്‍, ഗില്‍ എന്നിവരും ഋഷഭ് പന്ത് രണ്ടിന്നിങ്‌സിലും ശതകത്തിലെത്തി.

2- ആന്‍ഡി ഫ്‌ളവറിനു ശേഷം ഒരു ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പറനെന്ന നേട്ടം പന്ത് സ്വന്തമാക്കി.

4- ഇംഗ്ലീഷ് മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ഓപ്പണറായി രാഹുല്‍ മാറി.

India vs England: India drew the five-match series against England 2-2. Here's a look at major stats from Shubman Gill's men's phenomenal show on English soil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT