India vs Japan Asian Games 2026 women’s cricke x
Sports

'ഗോള്‍ഡന്‍ റണ്‍' തുടരട്ടെ... ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഇറങ്ങുന്നു

ഇന്ത്യ- ജപ്പാന്‍ ക്വാര്‍ട്ടര്‍ ഇന്ന് രാവിലെ 10.30 മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വര്‍ണം നിലനിര്‍ത്താന്‍ ഇന്ത്യ ഇറങ്ങുന്നു. ക്വാര്‍ട്ടറിലേക്ക് നേരിട്ട് പ്രവേശനം കിട്ടിയ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെയാണ് നേരിടാനിറങ്ങുന്നത്. ജയിച്ചാല്‍ സെമി ഉറപ്പിക്കാം.

നഗോയയിലെ നിഷിനില്‍ കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10.30 മുതലാണ് പോരാട്ടം. കഴിഞ്ഞ തവണ ശ്രീലങ്കയെ 19 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം എട്ടാം തവണയും ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടിയിരുന്നു. കിരീട നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പോരിനെത്തുന്നത്.

ഓപ്പണിങില്‍ സ്മൃതി മന്ധാനയും ഷെഫാലി വര്‍മയും ചേര്‍ന്ന സഖ്യം മിന്നും ഫോമിലാണ്. ഇരുവരുടേയും സ്പിന്നര്‍മാര്‍ടേയും മികവിലാണ് കഴിഞ്ഞ ദിവസം ഇന്ത്യ ഏഷ്യാ കപ്പുയര്‍ത്തിയത്. അതേസമയം മധ്യനിര വേണ്ടത്ര സ്ഥിരത പുലര്‍ത്താത്തത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

സെമിക്ക് മുന്‍പുള്ള പരിശീലന മത്സരമായിരിക്കും ഇന്ത്യയെ സംബന്ധിച്ച് ഇന്നത്തെ പോര്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ പങ്കെടുക്കാത്ത രാജ്യമാണ് ജപ്പാന്‍. അവസാനമായി അവര്‍ ഒരു അന്താരാഷ്ട്രി മത്സരം കളിച്ചത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച പ്രീമിയര്‍ കപ്പിലാണ്. ഇതില്‍ വിജയിക്കുന്ന ടീമുകള്‍ക്കാണ് വനിതാ ഏഷ്യ കപ്പ് ടി20യില്‍ കളിക്കാന്‍ യോഗ്യത കിട്ടുന്നത്.

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ഷെഫാലി വര്‍മ, റിച്ച ഘോഷ്, ദീപ്തി ശര്‍മ, ഭാര്‍തി ഫൂല്‍മാലി, ഗുന്‍ലാല്‍ കമാലിനി, ശ്രീചരണി, ക്രാന്തിഗൗഡ്, നന്ദനി ശര്‍മ, രാധാ യാദവ്, അരുന്ധതി റെഡ്ഡി, രേണുക സിങ്, ശ്രേയങ്ക പാട്ടീല്‍.

India will kick-start its women’s cricket campaign in the Asian Games 2026 when it takes on Japan in the quarterfinal on Friday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എണ്ണ വാങ്ങിയാല്‍ തീരുവ, യുറേനിയം ഇറക്കുമതിക്ക് ഇളവ്; റഷ്യന്‍ ഉപരോധത്തില്‍ യുഎസിന്റെ ഇരട്ടത്താപ്പ്

'സ്ത്രീക്ക് സിലിണ്ടര്‍ ഉയര്‍ത്താന്‍ കഴിയില്ലെന്നാണോ കരുതുന്നത്'? ഐഒസിയോട് സുപ്രീം കോടതി!

'5,000 അംഗങ്ങളും പൊലീസിനേക്കാള്‍ തോക്കുമുണ്ട്, കാനഡ ഇനി ഞങ്ങള്‍ ഭരിക്കും'; ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിക്കത്ത് വൈറല്‍

അമേരിക്കയുടെ 'ഇരട്ടത്താപ്പ്', പരമ്പര തൂത്തുവാരി ഇന്ത്യ! ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ആണ്‍കുട്ടികള്‍ മുടി നീട്ടിയാല്‍ എന്താ പ്രശ്നം'? ശിക്ഷ വേണ്ട, സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം