വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച തുടക്കമിട്ട് ഇന്ത്യ. ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് 368 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെന്ന നിലയില്‍. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സെഞ്ച്വറിയിലേക്ക് നീങ്ങുന്നതിനിടെയാണ് ജയ്‌സ്വാളിന്റഎ അപ്രതീക്ഷിത പുറത്താകല്‍.
യശസ്വി 89 പന്തില്‍ 16 ഫോറുകള്‍ സഹിതം 85 റണ്‍സ് വാരിയാണ് മടങ്ങിയത്. മിന്നല്‍ തുടക്കമാണ് താരം ഇന്ത്യക്ക് നല്‍കിയത്. നിലവില്‍ കെഎല്‍ രാഹുല്‍ 43 റണ്‍സുമായി ക്രീസില്‍. ദേവ്ദത്ത് പടിക്കലാണ് വണ്‍ഡൗണായി ഇറങ്ങിയത്.
നേരത്തെ ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ ക്യാംപിലേക്ക് പോരാട്ടം നയിച്ച ഹെന്റി നിക്കോള്‍സും ഗ്ലെന്‍ ഫിലിപ്‌സും ഒഴികെയുള്ള കിവി ബാറ്റര്‍മാര്‍ക്കൊന്നും രണ്ടാം ദിനത്തിലും ക്രീസില്‍ നില്‍ക്കാനായില്ല. നിക്കോള്‍സ് 175 റണ്‍സുമായി പുറത്താകാതെ നിന്നു. 21 ഫോറുകള്‍ സഹിതമാണ് താരത്തിന്റെ മികച്ച ബാറ്റിങ്. ഗ്ലെന്‍ ഫിലിപ്‌സ് 118 റണ്‍സുമായി മടങ്ങി. താരം 14 ഫോറുകള്‍ പറത്തി.
ആദ്യ ദിനത്തില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രിത് ബുംറ രണ്ടാം ദിവസം ഒരു വിക്കറ്റ് കൂടി നേടി മൊത്തം നേട്ടം 4 വിക്കറ്റാക്കി. ആകാശ് ദീപ് 3 വിക്കറ്റുകളും അന്‍ഷുല്‍ കാംബോജ് 2 വിക്കറ്റുകളും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates