ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റിങ് എക്സ്
Sports

രോഹിത് 0, ക്ലീന്‍ ബൗള്‍ഡ്; ക്രീസില്‍ ഗില്ലും ജയ്സ്വാളും

ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 259 റണ്‍സില്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

പുനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി. ഒന്നാം ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയില്‍. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് 259 റണ്‍സില്‍ അവസാനിച്ചിരുന്നു. 9 വിക്കറ്റുകള്‍ ശേഷിക്കെ കിവി സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 243 റണ്‍സ് കൂടി വേണം.

ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പ്രഹരമേറ്റു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂജ്യത്തിനു പുറത്തായി. ഇന്ത്യന്‍ നായകന്‍ വെറ്ററന്‍ കിവി പേസര്‍ ടിം സൗത്തി ക്ലീന്‍ ബൗള്‍ഡാക്കി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 10 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 6 റണ്‍സുമായി യശസ്വി ജയ്‌സ്വാളുമാണ് ക്രീസില്‍.

നേരത്തെ നിര്‍ണായക മാറ്റമായി വാഷിങ്ടന്‍ സുന്ദറിനെ കളിപ്പിക്കാനുള്ള ഇന്ത്യന്‍ ടീമിന്റെ തന്ത്രം ഫലിച്ചു. ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ബൗളിങുമായി താരം കളം വാണപ്പോള്‍ ന്യൂസിലന്‍ഡ് 259ല്‍ ഒതുങ്ങുകയായിരുന്നു.

23.1 ഓവറില്‍ 4 മെയ്ഡന്‍ 59 റണ്‍സ് വഴങ്ങി വാഷിങ്ടന്‍ സുന്ദര്‍ 7 വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ശേഷിച്ച 3 വിക്കറ്റുകള്‍ ആര്‍ അശ്വിനും നേടി. കിവികളുടെ 10 വിക്കറ്റുകളും സ്പിന്നര്‍മാര്‍ നേടി.

ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡിനായി ഡെവോണ്‍ കോണ്‍വെ (76), രചിന്‍ രവീന്ദ്ര (65) എന്നിവര്‍ പൊരുതി. വാലറ്റത്ത് മിച്ചല്‍ സാന്റ്നര്‍ നടത്തിയ കടന്നാക്രമണമാണ് സ്‌കോര്‍ 250 കടത്തിയത്. താരം രണ്ട് സിക്സും മൂന്ന് ഫോറും സഹിതം 33 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ ടോം ലാതം (15), വില്‍ യങ്, ഡാരില്‍ മിച്ചല്‍ (18 വീതം), ടോം ബ്ലന്‍ഡല്‍ (3), ഗ്ലെന്‍ ഫിലിപ്സ് (9), ടിം സൗത്തി (5), അജാസ് പട്ടേല്‍ (4) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT