India vs New Zealand 3rd ODI Match gets called off due to rain x
Sports

'മഴ'... മാന്‍ ഓഫ് ദി മാച്ച്! ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം പോര് ഉപേക്ഷിച്ചു

ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തില്‍ ഒരു പന്ത് പോലും എറിയാന്‍ കഴിഞ്ഞില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഹാമില്‍ട്ടന്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്നാമത്തെ ഏകദിന പോരാട്ടം ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്നു ഒരു പന്ത് പോലും എറിയാന്‍ സാധിക്കില്ലെന്നു വ്യക്തമായതിനു പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചത്.

ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 7.30 മുതലാണ് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്നു ആദ്യം ടോസ് ചെയ്യാന്‍ പോലും സാധിച്ചില്ല. പിന്നീട് മഴ മാറി ടോസ് ഇട്ടെങ്കിലും തൊട്ടുപിന്നാലെ വീണ്ടും മഴ തുടങ്ങി. ടോസ് നേടി ഇന്ത്യ അതിനിടെ ബൗളിങ് തിരഞ്ഞെടുത്തിരുന്നു.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ ഇന്ത്യ 2-0ത്തിനു മുന്നിലാണ്. ഇതോടെ അവസാന രണ്ട് മത്സരങ്ങളും ആതിഥേയര്‍ക്ക് നിര്‍ണായകമായി. ഏകദിന പരമ്പര കൈവിടില്ലെന്നു ഇന്ത്യ ഉറപ്പാക്കി. അവസാന രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര 4-0ത്തിനു സ്വന്തമാക്കുകയാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളി.

The third ODI has officially been called off, bringing an end to a frustrating day dominated by rain. There were a few brief windows of hope, but the weather refused to stay away long enough for any cricket to take place

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം പൂർത്തിയാക്കും മുൻപ് ഇരുന്നു, മന്ത്രി കെ മുരളീധരന്റെ നടപടി വിവാദത്തിൽ

'ഏറെ സങ്കടപ്പെടുത്തുന്ന വിയോഗം, അതിമനോഹരം വരെ ഷാജി എന്റെ ഒപ്പമുണ്ടായിരുന്നു'; വേദനയോടെ മോഹന്‍ലാല്‍

മലബാറിന്റെ പാർട്ടിയെന്ന പഴയ ചിത്രം മാറി; തെക്കൻ കേരളത്തിലും ലീഗിന് ശക്തമായ അടിത്തറയെന്ന് നേതൃത്വം

അഫ്ഗാനുമായി 'നോ ക്രിക്കറ്റ്'... കടുപ്പിച്ച് സ്‌കോട്‌ലന്‍ഡ്!

റബ്ബർ പാർക്ക് ഇന്ത്യ: സിവിൽ എഞ്ചിനീയർമാർക്ക് അവസരം, ശമ്പളം 35,000 രൂപ