India vs Pakistan SAFF Football Championship 2026 Final x
Sports

ഫുട്‌ബോളിലും പാകിസ്ഥാനെ തുരത്തി... 'യുവ ത്രില്ലര്‍'!!! ഇന്ത്യ 'സാഫ് ചാംപ്യന്‍മാര്‍'!

ഇന്ത്യയുടെ പത്താം സഫ് കിരീടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ധാക്ക: കഴിഞ്ഞ ദിവസം ഇന്ത്യന്‍ കൗമാരപ്പട ത്രില്ലര്‍ പോരാട്ടത്തില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനം തകര്‍ത്തതിനു പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമും പാകിസ്ഥാനെ ഫൈനലില്‍ തുരത്തി കിരീടം പിടിച്ചെടുത്തു! സാഫ് ചാംപ്യന്‍ഷിപ്പ് കിരീടമാണ് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ഇന്ത്യ പിടിച്ചെടുത്തത്. പാകിസ്ഥാനെ 2-1നു വീഴ്ത്തിയാണ് ഇന്ത്യയുടെ പത്താം സാഫ് കിരീട നേട്ടം.

അണ്ടര്‍ 23 താരങ്ങളുമായി കളിക്കാനിറങ്ങിയാണ് ഇന്ത്യയുടെ ഉജ്ജ്വല വിജയം. മത്സരത്തില്‍ ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യ രണ്ട് ഗോള്‍ മടക്കി ത്രില്ലര്‍ വിജയം പിടിച്ചത്.

മധ്യനിര താരം ആലംഗിര്‍ ഗാസിയിലൂടെ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പാകിസ്ഥാന്‍ മുന്നിലെത്തി. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ പാകിസ്ഥാന്‍ 0-1ന് മുന്നില്‍.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഇന്ത്യ തിരിച്ചടിക്കാനുള്ള ശ്രമം തുടങ്ങി. 59ാം മിനിറ്റില്‍ ഇന്ത്യ ആശിച്ച ഗോള്‍ വന്നു. പാകിസ്ഥാന്‍ പ്രതിരോധ താരം ജുനൈദ് ഷാ ഇന്ത്യന്‍ താരത്തിനെതിരെ നടത്തിയ ഫൗള്‍ വാര്‍ പരിശോധനയ്ക്ക് വിധേയമായി. പിന്നാലെ താരത്തിനു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകേണ്ടി വന്നതോടെ പാകിസ്ഥാന്‍ പത്ത് പേരായി ചുരുങ്ങി.

ഇന്ത്യക്ക് അനുകൂലമായി ഫ്രീകിക്ക്. വലതു വിങില്‍ നിന്നു വന്ന ക്രോസില്‍ നിന്നു സുഹൈല്‍ അഹമദ് ഭട്ട് ഇന്ത്യയ്ക്കായി വല ചലിപ്പിച്ചു. ഇതോടെ സ്‌കോര്‍ 1-1.

ഗോള്‍ മടക്കിയതോടെ ഇന്ത്യ വര്‍ധിത വീര്യത്തോടെ ജയത്തിനായി പൊരുതി. പത്ത് പോരായി ചുരുങ്ങിയതോടെ പാക് ശക്തി ക്ഷയിച്ചതും ഇന്ത്യ മുതലാക്കി. പല ഗോള്‍ ശ്രമങ്ങള്‍ക്കൊടുവില്‍ കളിയുടെ 88ാം മിനിറ്റില്‍ ഇന്ത്യയുടെ വിജയ ഗോള്‍. പ്രതിരോധ താരം സന്ദീപ് മന്ദിയുടെ ഹെഡ്ഡര്‍ പാക് ഹൃദയം തകര്‍ത്ത് വലയില്‍ കയറി. വലതു കോര്‍ണറില്‍ നിന്നു കിട്ടിയ പന്താണ് സന്ദീപ് ഹെഡ്ഡ് ചെയ്ത് വലയിലിട്ടത്.

India are champions once again, claiming a record-extending 10th SAFF Championship title and their third in a row! The Blue Tigers recover from a goal down to beat Pakistan in a dramatic final, with Suhail Ahmed Bhat restoring parity and Sandip Mandi's 88th-minute header completing the comeback

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അപ്രധാന വിഷയങ്ങളിൽ തൂങ്ങി മുഖ്യമന്ത്രി ഒളിച്ചോടുന്നു, വൈദ്യുതി കരാർ പകൽക്കൊള്ള'

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട്ടമ്മയുടെ കൈയ്ക്കും മൂക്കിനും പരിക്ക്

ആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനം; മനുഷ്യരിലേക്കും പകരാൻ സാധ്യത

'എനിക്ക് ഭയമുണ്ട്'... നാടുപേക്ഷിച്ച് ബില്‍കിസ് ബാനുവും കുടുംബവും!

മരണാനന്തര ചടങ്ങിൽ ബീഫ് വിളമ്പിയില്ല; വയോധികന്റെ പല്ലുകൾ അടിച്ചുതെറിപ്പിച്ചു, പ്രതി പിടിയിൽ