ഇന്ത്യൻ താരം വിരാട് കോഹ്‌ലി പരിശീലനത്തിൽ/ പിടിഐ 
Sports

തെളിഞ്ഞ ആകാശം, ആരാധകര്‍ക്ക് സന്തോഷം; ഇന്ത്യ- പാക് പോരിനു മഴ ഭീഷണി ഇല്ല

ഏഷ്യ കപ്പിലെ ആദ്യ പോരിനാണ് ഇന്ത്യ ഇറങ്ങുന്നത്. പാകിസ്ഥാന്‍ ആദ്യ പോരാട്ടത്തില്‍ നേപ്പാളിനെ തകര്‍ത്താണ് വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പോരാട്ടമായ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിനു കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത. മത്സരം നടക്കുന്ന കാന്‍ഡിയിലെ പല്ലക്കീലില്‍ ഇന്ന് മഴ ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ കാന്‍ഡിയില്‍ തെളിഞ്ഞ കാലാവസ്ഥയാണ്. ആകാശം മേഘാവൃതമായി കാണുമെങ്കിലും മഴ പ്രവചനം ഇല്ല. 

തെളിഞ്ഞ കാലാവസ്ഥയാണെന്നും മത്സരം നടക്കുമെന്നാണ് കരുതുന്നതെന്നും നാട്ടുകാരനായ ഒരു ക്രിക്കറ്റ് ആരാധകന്‍ പ്രതീക്ഷ പങ്കിട്ടു. ഇന്ത്യയുടെ ജയം കാണാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഏഷ്യ കപ്പിലെ ആദ്യ പോരിനാണ് ഇന്ത്യ ഇറങ്ങുന്നത്. പാകിസ്ഥാന്‍ ആദ്യ പോരാട്ടത്തില്‍ നേപ്പാളിനെ തകര്‍ത്താണ് വരുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മുതലാണ് പോരാട്ടം. ഇടവേളയ്ക്ക് ശേഷമാണ് ചിരവൈരികള്‍ ഏകദിനത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!

ഒരു ദിവസം എത്ര നേരം ഇയർഫോണുകൾ ഉപയോഗിക്കാം?

ഉയര്‍ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില്‍ എത്തും