സഞ്ജു  പിടിഐ
Sports

ഹാട്രിക് സെഞ്ച്വറി; ആ ലോകറെക്കോര്‍ഡ് സഞ്ജു സ്വന്തം പേരില്‍ എഴുതുമോ?; പ്രതീക്ഷയോടെ ആരാധകര്‍

തുടര്‍ച്ചയായ കളികളില്‍ സെഞ്ച്വുറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് സഞ്ജു സാംസണ്‍.

Author : സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ സഞ്ജു സാസണ്‍ ലോകറെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. തുടര്‍ച്ചയായ ടി20 മത്സരത്തില്‍ ഹാട്രിക്ക് സെഞ്ച്വറി നേടി സഞ്ജു അത്ഭുതം സൃഷ്ടിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്

തുടര്‍ച്ചയായ കളികളില്‍ സെഞ്ച്വുറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് സഞ്ജു സാംസണ്‍. തുടര്‍ച്ചയായ രണ്ട് ടി20 ഇന്നിംഗ്സുകളില്‍ സെഞ്ച്വറി നേടുന്ന ലോകത്തിലെ നാലാമത്തെ കളിക്കാരനുമാണ് അദ്ദേഹം. നേരത്തെ ബംഗ്ലാദേശിനെതിരേയായിരുന്നു സഞ്ജു സാംസന്റെ ആദ്യ സെഞ്ചുറി. ഇതോടെ ഇന്ത്യയ്ക്കായി ടി 20 മത്സരത്തില്‍ ആദ്യ സെഞ്ചുറി തികച്ച സഞ്ജു ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും സ്വന്തമാക്കി.

ഇന്ത്യന്‍ താരത്തിന്റെ ടി20-യിലെ വേഗമേറിയ രണ്ടാം സെഞ്ചുറി കൂടിയായിരുന്നു സഞ്ജുവിന്റേത്. ധോനിക്കോ ഋഷഭ് പന്തിനോ പോലും സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്ത് സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തില്‍ 61 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

പോര്‍ട്ട് എലിസബത്തിലെ പിച്ച് പേസ് ബൗളര്‍മാരെ തുണയ്ക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്നും തിരിച്ചു വരികയെന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്ക ഇന്ന് കളത്തിലിറങ്ങുന്നത്. നായകന്‍ എയ്ഡന്‍ മാര്‍ക്രം അടക്കം കഴിഞ്ഞ കളിയില്‍ നിറംമങ്ങിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണു; നിരവധിപേര്‍ക്ക് പരിക്ക്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 625 lottery result

ട്വിഷ ശര്‍മയുടെ ദുരൂഹമരണം; മുന്‍ ജില്ല ജഡ്ജി അറസ്റ്റ് ചെയ്ത് സിബിഐ; മരുമകളെ പീഡിപ്പിച്ചു

ശ്വാസമെടുക്കാൻ പോലുമാകില്ല, 4 മിനിറ്റിൽ മരണം ഉറപ്പ്; പർവ്വതാരോഹകരെ വിറപ്പിക്കുന്ന 'ഡെത്ത് സോൺ'

100ലധികം അശ്ലീല ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍, 'ഉറക്കം നഷ്ടപ്പെട്ട്' അമ്മയും മകളും; പുരോഹിതന്‍ പിടിയില്‍

SCROLL FOR NEXT