ഹാര്‍ദിക് പാണ്ഡ്യയും ദിനേഷ് കാര്‍ത്തിക്കും,IMAGE CREDIT: BCCI 
Sports

ഹാര്‍ദിക് പാണ്ഡ്യയും ദിനേഷ് കാര്‍ത്തിക്കും രക്ഷകരായി; ദക്ഷിണാഫ്രിക്കയ്ക്ക് 170 റണ്‍സ് വിജയലക്ഷ്യം

ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 170 റണ്‍സ് വിജയലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 170 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 

മുന്‍നിര പതറിയപ്പോള്‍ അഞ്ചാം വിക്കറ്റില്‍  ഒന്നിച്ച ഹാര്‍ദിക് പാണ്ഡ്യയും  ദിനേഷ് കാര്‍ത്തിക്കുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയ 65 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. 27 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 55 റണ്‍സെടുത്ത കാര്‍ത്തിക്ക് അവസാന ഓവറിലാണ് പുറത്തായത്. ഇന്ത്യയുടെ ടോപ് സ്‌കോററും കാര്‍ത്തിക്കാണ്. 31 പന്തുകള്‍ നേരിട്ട പാണ്ഡ്യ മൂന്ന് വീതം സിക്‌സും ഫോറുമടക്കം 46 റണ്‍സെടുത്തു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ 13 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. ഋതുരാജ് ഗെയ്ക്ക് വാദിനെയാണ് നഷ്ടമായത്. 81 റണ്‍സിനിടെ മൂന്ന് ബാറ്റ്‌സ്മാന്മാര്‍ കൂടി കൂടാരം കയറി. ഇഷാന്‍ കിഷന്‍ (27), ശ്രേയസ് അയ്യര്‍ (4), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (17)എന്നിവരാണ് പുറത്തായത്. മൂന്നാം ട്വന്റി 20 വിജയിച്ച അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

വിഷമം വന്നാല്‍ നവീനോട് പോലും പറയില്ല, കതകടച്ച് ഒറ്റയ്ക്കിരിക്കും; ഞാന്‍ വിഷമിക്കുന്നത് മറ്റൊരാള്‍ അറിയേണ്ട: ഭാവന

ഇന്നലെ കടല വെള്ളത്തിലിടാൻ മറന്നോ? ടെൻഷൻ വേണ്ട, ചില പൊടിക്കൈകളുണ്ട്

പ്രാരംഭ വില 7.90 ലക്ഷം രൂപ, ഹ്യുണ്ടായി പുതുതലമുറ വെന്യു പുറത്തിറക്കി; അറിയാം ഫീച്ചറുകള്‍

വെള്ളരിക്ക, തക്കാളി, ഉരുളക്കിഴങ്ങ്; പച്ചക്കറി ഇറക്കുമതിക്ക് പ്രത്യേക അനുമതി വേണമെന്ന് ഒമാൻ

SCROLL FOR NEXT