ഇന്ത്യ 
Sports

ഇന്ത്യക്ക് 549 റണ്‍സ് വിജയലക്ഷ്യം; ഡിക്ലയര്‍ ചെയ്ത് ദക്ഷിണാഫ്രിക്ക, സ്റ്റബ്സ് സെഞ്ച്വറിക്കരികെ വീണു

190 പന്തില്‍ 94 റണ്‍സടിച്ച ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 549 റണ്‍സ് വിജയലക്ഷ്യം. ട്രിസ്റ്റന്‍ സ്റ്റബ്സ് 94 റണ്‍സിന് പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്ക ഡിക്ലയര്‍ ചെയ്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സില്‍ നില്‍ക്കെയാണ് നാലാം ദിനം ദക്ഷിണാഫ്രിക്ക ഇന്ത്യയെ രണ്ടാം ഇന്നിങ്‌സിന് അയച്ചത്. 190 പന്തില്‍ 94 റണ്‍സടിച്ച ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

സ്റ്റബ്‌സിന്റെ സെഞ്ചറിക്കായി കാത്തുനിന്നെങ്കിലും രവീന്ദ്ര ജഡേജയുടെ പന്തില്‍ താരം പുറത്തായതോടെ ക്യാപ്റ്റന്‍ ടെംബ ബാവുമ ബാറ്റര്‍മാരെ തിരികെ വിളിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ രവീന്ദ്ര ജഡേജ (4/62), വാഷിംഗ്ടണ്‍ സുന്ദര്‍ (1/67) എന്നിവരുടെ മികവില്‍ 77/3 എന്ന നിലയിലായ ദക്ഷിണാഫ്രിക്കയെ സ്റ്റബ്സും (180 പന്തില്‍ 94 റണ്‍സ്) ഡി സോര്‍സിയും (68 പന്തില്‍ 49) ചേര്‍ന്ന് 101 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് കരകയറ്റിയത്. റയാന്‍ റിക്കിള്‍ട്ടന്‍ (64 പന്തില്‍ 35), എയ്ഡന്‍ മാര്‍ക്രം (84 പന്തില്‍ 29), ടെംബ ബാവുമ (3), ടോണി ഡെ സോര്‍സി (68 പന്തില്‍ 49) എന്നിവരാണ് മത്സരത്തിന്റെ നാലാം ദിവസം പുറത്തായ ദക്ഷിണാഫ്രിക്കയുടെ മറ്റു ബാറ്റര്‍മാര്‍.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 201ന് പുറത്താക്കി 288 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിട്ടും, ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 26 എന്ന നിലയിലായിരുന്നു. നേരത്തേ, വിക്കറ്റ് നഷ്ടമില്ലാതെ 9 എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യയെ 201ല്‍ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. പേസര്‍ മാര്‍ക്കോ യാന്‍സന്റെ 6 വിക്കറ്റ് പ്രകടനമാണ്. 58 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളും 48 റണ്‍സ് നേടിയ വാഷിങ്ടന്‍ സുന്ദറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്. 2 മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലാണ്.

India vs South Africa Test Series: Second Test Fourth Day Updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT