India Win First-Ever Women's Recurve Archery Gold, Olympic Champions South Korea 
Sports

അമ്പെയ്ത്തില്‍ ചരിത്ര സ്വര്‍ണം; റിക്കര്‍വ് വിഭാഗത്തില്‍ കൊറിയന്‍ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യ

പത്ത് തവണ ഒളിംപിക് സ്വര്‍ണം നേടിയ ചരിത്രവുമായെത്തിയ കൊറിയയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഐച്ചി-നഗോയ (ജപ്പാന്‍): ഏഷ്യന്‍ ഗെയിംസിന്റെ 13-ാം ദിനത്തില്‍ അമ്പെയ്ത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതകള്‍. വനിതകളുടെ റിക്കര്‍വ് ആര്‍ച്ചറി ടീം ഇനത്തില്‍ ഒളിംപിക് ചാംപ്യന്മാരായ സൗത്ത് കൊറിയയെ വീഴ്ത്തി ഇന്ത്യ ആദ്യമായി സ്വര്‍ണം നേടി. അങ്കിത ഭഗത്, കീര്‍ത്തി, കുംകും മോഹദ് എന്നിവരടങ്ങിയ സംഘമാണ് രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിച്ചത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 11 ആയി ഉയര്‍ന്നു. വാശിയേറിയ ഫൈനല്‍ പോരാട്ടത്തിലാണ് കൊറിയന്‍ കരുത്തിനെ ഇന്ത്യ മറികടന്നത്. അവസാന സെറ്റില്‍ 54-54 സമനില പാലിച്ചതോടെയാണ് ഇന്ത്യ സ്വര്‍ണം ഉറപ്പിച്ചത്. നേരത്തെ സെമിഫൈനലില്‍ ചൈനയെ 5-1 എന്ന സ്‌കോറിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ കൊറിയന്‍ താരം ലീ 9 പോയിന്റ് നേടി ടീമിന് മികച്ച തുടക്കം നല്‍കി. തുടര്‍ന്ന് മറ്റൊരു 9-ഉം 10-ഉം നേടി കൊറിയ കരുത്ത് കാട്ടി. ഇന്ത്യക്ക് വേണ്ടി 9 പോയിന്റോടെയാണ് കീര്‍ത്തി തുടങ്ങിയത്. എന്നാല്‍ അങ്കിതയ്ക്ക് പിഴച്ചു; 8 പോയിന്റ് മാത്രം നേടാനായതോടെ ഇന്ത്യന്‍ സംഘം പ്രതിരോധത്തിലായി. കുംകും 9 പോയിന്റ് നേടി ഇന്ത്യയെ മത്സരത്തില്‍ നിലനിര്‍ത്തിയെങ്കിലും, ആദ്യ ഘട്ടത്തില്‍ മത്സരത്തിന്റെ നിയന്ത്രണം കൊറിയയുടെ കൈകളിലായിരുന്നു.

രണ്ടാം റൊട്ടേഷനില്‍ കൊറിയ 8 പോയിന്റോടെ തുടങ്ങി, പിന്നാലെ കാങ് 9 പോയിന്റ് നേടി. ഒടുവില്‍ മറ്റൊരു 9 പോയിന്റ് കൂടി നേടി ആകെ 54 പോയിന്റോടെ കൊറിയ സെറ്റ് അവസാനിപ്പിച്ചു. രണ്ടാം ഊഴത്തില്‍ കീര്‍ത്തി 9 പോയിന്റോടെ തുടങ്ങി, അങ്കിതയും 9 പോയിന്റ് നേടി പിന്തുണ നല്‍കി. ഇതോടെ അവസാന ഷോട്ടില്‍ 10 പോയിന്റ് തന്നെ നേടേണ്ട സമ്മര്‍ദത്തിലായെങ്കിലും കുംകും കൃത്യമായി 10 പോയിന്റ് തന്നെ തൊടുത്തു! ഇതോടെ ഇന്ത്യ സെറ്റ് സമനിലയിലാക്കുകയും 5-3 എന്ന സ്‌കോറിന് മത്സരം ജയിച്ച് ചരിത്ര വിജയം സ്വന്തമാക്കുകയും ചെയ്തു.

13-ാം ദിനത്തിലെ മെഡല്‍ പ്രതീക്ഷകള്‍

ഗെയിംസിന്റെ 13-ാം ദിനമായ ഇന്ന്, ബോക്‌സിങ്ങില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ (75 കിലോഗ്രാം), പര്‍വീണ്‍ (65 കിലോഗ്രാം), അങ്കുഷ് (80 കിലോഗ്രാം) എന്നിവര്‍ സ്വര്‍ണമെഡല്‍ പോരാട്ടത്തിനിറങ്ങും. വനിതാ ഹോക്കി കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ചൈനയെ നേരിടും. ഗുസ്തിയിലും ഒട്ടേറെ താരങ്ങള്‍ ഇന്ത്യന്‍ ഇന്ന് മെഡല്‍ പോരാട്ടങ്ങളില്‍ മാറ്റുരയ്ക്കുന്നുണ്ട്.

Asian Games 2026: India Win First-Ever Women's Recurve Archery Gold, Defeating 10-Time Olympic Champions South Korea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും സമരകാലം; ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ പ്രതിഷേധവുമായി സിജെപി; മുംബൈയില്‍ സുരക്ഷ ശക്തമാക്കി; നിരോധനാജ്ഞ

ഒഴിവാക്കപ്പെട്ടവര്‍ വോട്ടര്‍ പട്ടികയിലേക്ക്?; എസ്‌ഐആര്‍ പൂര്‍ത്തിയായ 20 സംസ്ഥാനങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവ്

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

അധ്യാപകര്‍ക്ക് കറുത്ത ചെരുപ്പ് മതി; ടീഷര്‍ട്ടിനും ജീന്‍സിനും വിലക്ക്; ഡ്രസ് കോഡുമായി ഹിമാചല്‍ സര്‍ക്കാര്‍

ലോകകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം ഒന്നല്ല, മൂന്ന് തവണ വരെ കാണാം; സാധ്യതകള്‍ ഇങ്ങനെ