India's Coaching Staff Splits x
Sports

​ഗംഭീർ തുടരും... 'ടെസ്റ്റിന്' ഇന്ത്യന്‍ കോച്ചിങ് ടീം പിരിയും!

മാറ്റം മൂന്നാം ഏകദിന പോരാട്ടത്തിനു ശേഷം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിന പോരാട്ടത്തിനു ശേഷം ഇന്ത്യന്‍ പരിശീലക ടീം രണ്ട് സംഘമായി പിരിയുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു സംഘം ഏകദിന ടീം ക്യാംപില്‍ തുടരുമ്പോള്‍ മറ്റൊരു സംഘം ഇന്ത്യയുടെ ടെസ്റ്റ് ക്യാംപില്‍ ചേരുമെന്നാണ് വിവരം. ഈ മാസം 19 മുതലാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. 11 മുതല്‍ ടെസ്റ്റ് ക്യാംപ് തുടങ്ങും. ഒന്നാം ടെസ്റ്റിനു മുന്‍പായി അഞ്ചോ, ആറോ പ്രാക്ടീസ് സെഷനുകള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കും.

മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, സ്പിന്‍ ബൗളിങ് കോച്ച് സയ്‌രാജ് ബഹുതുലെ എന്നിവര്‍ ഏകദിന ക്യാംപില്‍ തുടരും. ബാറ്റിങ് കോച്ച് സീതാംശു കൊട്ടക്, ഫാസ്റ്റ് ബൗളിങ് പരിശീലകന്‍ മോണി മോര്‍ക്കല്‍ എന്നിവര്‍ ടെസ്റ്റ് ക്യാംപിനൊപ്പം ചേരും. ന്യൂസിലന്‍ഡിലെ പിച്ചില്‍ ടെസ്റ്റ് കളിക്കുന്നത് കടുത്ത വെല്ലുവിളിയാണ് സന്ദര്‍ശക ടീമുകള്‍ക്ക് മുന്നില്‍ സാധാരണ ഉയര്‍ത്താറുള്ളത്. ഈ വെല്ലുവിളികള്‍ അതിജീവിക്കുകയാണ് ടീം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് കോച്ചിങ് സംഘത്തെ രണ്ട് ടീമാക്കി തിരിച്ചുള്ള പരിശീലനം.

പ്ലാനിങ്ങില്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാം. എങ്കിലും 2027ലെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് ഗൗതം ഏകദിന ടീം ക്യാംപിനൊപ്പം തന്നെ ഉണ്ടാകും. സയ്‌രാജും ഇവിടെ തുടരും. ഞാനും മോണിയും മറ്റ് ചില സ്റ്റാഫുകളും വെല്ലിങ്ടനിലേക്ക് പോകും. അതാണ് പ്ലാന്‍. എങ്കിലും അന്തിമ തീരുമാനം ഗൗതമിന്റേതായിരിക്കും. ഇതില്‍ മാറ്റം വരാം. നിലവില്‍ ഇതാണ് തീരുമാനിച്ചിരിക്കുന്നത്. ടെസ്റ്റ് ക്യാംപിലെ താരങ്ങളുടെ വര്‍ക്ക് ലോഡ്, ഫിറ്റ്‌നസ്, പ്രാക്ടീസ് എന്നിവ കാലാവസ്ഥയുടെ ആനുകൂല്യം മനസിലാക്കി മികച്ച രീതിയിലാക്കാനാണ് ഞങ്ങളുടെ ശ്രമം.

ഏകദിന പോരാട്ടങ്ങള്‍ കഴിഞ്ഞാലും പേസര്‍മാരായ അര്‍ഷ്ദീപ് സിങ്, ഗുര്‍നൂര്‍ ബ്രാര്‍, അക്വിബ് നബി എന്നിവര്‍ ടെസ്റ്റ് ക്യാംപില്‍ തുടരും. നെറ്റ് ബൗളര്‍മാരായാണ് ഇവരെ ടീമിനൊപ്പം നിലനിര്‍ത്തുന്നത്.

India are set to split their coaching staff after the third ODI against New Zealand, with Sitanshu Kotak and Morne Morkel moving to the Test camp in Wellington. Gautam Gambhir is expected to remain with the one-day squad for the final two matches

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; മുൻ എക്സൈസ് കമ്മിഷണറുടെ ഉത്തരവ് തിരുത്തി

അവധി ആഘോഷിക്കാനെത്തി; തിരുവണ്ണാമലയില്‍ നാല് പെണ്‍കുട്ടികളും ഹോസ്റ്റല്‍ വാര്‍ഡനും മുങ്ങിമരിച്ചു

കൊച്ചമ്മയുടെ വിവാഹത്തില്‍ സന്തോഷവും ചെറിയ വിഷമവുമുണ്ടെന്ന് കണ്‍മണി; ആശ്വസിപ്പിച്ച് റിമി ടോമി

'കമ്മീഷണർ പറഞ്ഞിട്ടാണ് റൂട്ട് മാറ്റിയത്'; യൂത്ത് ലീഗ് റാലിക്കെതിരായ കേസിൽ പൊലീസിനെതിരെ ടിപിഎം. ജിഷാൻ

കൈ നിറയെ പണം; ആര്‍ഡി പ്ലസ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് സ്ട്രാറ്റജി