ഫോട്ടോ: ട്വിറ്റർ 
Sports

മധ്യനിരയിലെ ഇന്ത്യയുടെ തലവേദന; ബിരിയാണിയും പാവ് ബജിയും ചൂണ്ടി പ്രവചനവുമായി വസീം ജാഫര്‍ 

മധ്യനിരയിലെ ഇന്ത്യയുടെ തലവേദന രസകരമായി ചൂണ്ടിക്കാണിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഞായറാഴ്ച ഇന്ത്യ ഇറങ്ങും. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ മധ്യനിരയില്‍ ആരെല്ലാം ഇടം നേടും എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. മധ്യനിരയിലെ ഇന്ത്യയുടെ തലവേദന രസകരമായി ചൂണ്ടിക്കാണിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. 

പാവ് ബജി, നീര്‍ ദോശ, ബിരിയാണി എന്നിവയുടെ ചിത്രങ്ങള്‍ നല്‍കിയാണ് വസീം ജാഫറിന്റെ വരവ്. ഇവിടെ നിന്ന് രണ്ടെണ്ണം മാത്രം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ എന്ത് തെരഞ്ഞെടുക്കും?തെരഞ്ഞെടുക്കുന്ന വ്യക്തി വെജിറ്റേറിയന്‍ ആണെങ്കിലോ? അപ്പോള്‍ ബിരിയാണി നഷ്ടപ്പെടും...ഇന്ത്യ സൗത്ത് ആഫ്രിക്ക ഹാഷ് ടാഗോടെ വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു. 

പാവ് ബജി-രഹാനെ, ബിരിയാണി-വിഹാരി

മധ്യനിരയില്‍ ഇടംനേടാന്‍ മത്സരിക്കുന്ന ഇന്ത്യയുടെ മൂന്ന് ബാറ്റ്‌സ്മാന്മാരെയാണ് ഇവിടെ ഭക്ഷണങ്ങളുടെ രൂപത്തില്‍ ജാഫര്‍ വിലയിരുത്തുന്നത്. പാവ് ബജിയുടെ മഹാരാഷ്ട്ര ബന്ധത്തിലൂടെ ജാഫര്‍ വിരല്‍ചൂണ്ടുന്നത് രഹാനെയ്ക്ക് നേരെ. ആന്ധ്രാപ്രദേശില്‍ നിന്ന് വരുന്ന വിഹാരിയെയാണ് ബിരിയാണിയുമായി രഹാനെ ബന്ധിപ്പിക്കുന്നത്. 

ശ്രേയസ് അയ്യരുടെ അമ്മ വിരാട് കോഹ് ലിക്കും അനുഷ്‌കയ്ക്കും നീര്‍ ദോശ ഉണ്ടാക്കി കൊടുത്തത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വിഹാരിക്ക് പ്ലേയിങ് ഇലവനില്‍ ഇടംനേടാന്‍ കഴിയില്ല എന്നാണ് ഇവിടെ വസീം ജാഫര്‍ വിലയിരുത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT