യുവരാജ് സിങ്, ധോനി/ഫയൽ ചിത്രം 
Sports

ഇന്ത്യയുടെ അടുത്ത ഇതിഹാസം ഈ താരം, റെഡ് ബോള്‍ ക്യാപ്റ്റന്‍സി ഉടനെ കൈമാറണം: യുവരാജ് സിങ് 

ആദ്യത്തെ ഒരു വര്‍ഷമോ ആറ് മാസമോ അത്ഭുതങ്ങളൊന്നും അയാളില്‍ നിന്ന് പ്രതീക്ഷിക്കാതിരിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഋഷഭ് പന്ത് ഇന്ത്യയുടെ ഇതിഹാസമാവാന്‍ പോകുന്ന കളിക്കാരനാണെന്ന് മുന്‍ താരം യുവരാജ് സിങ്. ടെസ്റ്റ് ക്യാപ്റ്റന്‍സി പന്തിന്റെ കൈകളിലേക്ക് വേഗം നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറാവണം എന്നും യുവരാജ് സിങ് പറഞ്ഞു. 

ഒരാളെ നിങ്ങള്‍ തയ്യാറാക്കി നിര്‍ത്തണം. അപ്രതീക്ഷിതമായാണ് മഹിയെ ക്യാപ്റ്റനായി തീരുമാനിച്ചത്. പിന്നെ മഹി സ്വയം മെച്ചപ്പെടുത്തി. കീപ്പര്‍മാര്‍ നന്നായി ചിന്തിക്കുന്നവരാണ്. കാരണം ഗ്രൗണ്ടിലെ ഏറ്റവും നല്ല വ്യൂ ലഭിക്കുന്നത് അവര്‍ക്കാണ്, സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യുവരാജ് സിങ് പറഞ്ഞു. 

അത്ഭുതങ്ങളൊന്നും അയാളില്‍ നിന്ന് പ്രതീക്ഷിക്കാതിരിക്കുക

ഭാവിയില്‍ ക്യാപ്റ്റനാവാന്‍ കഴിയുന്ന പന്തിനെ തെരഞ്ഞെടുക്കുക. വേണ്ട സമയം നല്‍കുക. ആദ്യത്തെ ഒരു വര്‍ഷമോ ആറ് മാസമോ അത്ഭുതങ്ങളൊന്നും അയാളില്‍ നിന്ന് പ്രതീക്ഷിക്കാതിരിക്കുക. യുവ താരങ്ങളില്‍ വിശ്വാസം വെക്കുക. നാല് ടെസ്റ്റ് ശതകം ഇപ്പോള്‍ തന്നെ നേടി കഴിഞ്ഞു. ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി പരിഗണിക്കുമ്പോള്‍, ഇന്ത്യയുടെ ഭാവി ഇതിഹാസമായി പന്ത് മാറുമെന്ന് എനിക്ക് തോന്നുന്നു, യുവരാജ് പറഞ്ഞു. 

കോഹ് ലി റെഡ് ബോള്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ രോഹിത് ആണ് ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും. രാഹുലിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റം നിരാശപ്പെടുത്തുന്നതാണ്. പന്തിനെ ക്യാപ്റ്റന്‍സിയില്‍ കൊണ്ടുവരണം എന്ന മുറവിളികള്‍ ക്രിക്കറ്റ് ലോകത്ത് ശക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'