CD Gopinath x
Sports

ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയത്തിലെ അവസാന കണ്ണി; രാജ്യത്തെ ഏറ്റവും പ്രായമുള്ള ക്രിക്കറ്റ് താരം; സിഡി ഗോപിനാഥ് ഓർമയായി

1952ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു. 96ാം വയസിലാണ് അന്ത്യം. ചെന്നൈയില്‍ വച്ചാണ് മരണം.

ചരിത്രത്തിലാദ്യമായി ഒരു ടെസ്റ്റ് പോരാട്ടം ഇന്ത്യ വിജയിച്ചപ്പോള്‍ അന്ന് ടീമില്‍ കളിച്ച താരങ്ങളിലെ അവസാന കണ്ണിയാണ് ഓര്‍മയായത്. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ സുപ്രധാന അധ്യായത്തിലെ അവസാന താരം.

1952ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് വിജയം. ഇന്ത്യക്കായി 8 ടെസ്റ്റുകളാണ് അദ്ദേഹം കളിച്ചത്. 242 റണ്‍സും നേടി. ഒരു അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

1951ല്‍ ഇംഗ്ലീഷ് മണ്ണിലാണ് അദ്ദേഹത്തിന്റെ ടെസ്റ്റിലെ ഏക അര്‍ധ സെഞ്ച്വറി. ഇതേ പോരിന്റെ രണ്ടാം ഇന്നിങ്‌സില്‍ 42 റണ്‍സും അദ്ദേഹം നേടി.

India's first-ever Test-winning team

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തിലെ അതുല്യ പ്രതിഭകളില്‍ ഒരാള്‍ കൂടിയാണ്. അന്നത്തെ മദ്രാസിനെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. 83 ആഭ്യന്തര മത്സരങ്ങളില്‍ നിന്നു 4259 റണ്‍സ് നേടി. 9 സെഞ്ച്വറികളും നേടിയിട്ടുണ്ട്.

ബെര്‍ട് സട്ക്ലിഫും ജോണ്‍ റീഡും അടങ്ങിയ ന്യൂസിലന്‍ഡ് ടീമിനെതിരെ സൗത്ത് സോണിനായി നേടിയ സെഞ്ച്വറിയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമായി എണ്ണപ്പെടുന്നത്. ആ പോരാട്ടത്തില്‍ അദ്ദേഹം 175 റണ്‍സാണ് അടിച്ചെടുത്തത്.

കളിയില്‍ നിന്നു വിരമിച്ച ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണ സംവിധാനത്തിലേക്കും എത്തി. ചീഫ് സെലക്ടറായും പിന്നീട് ഇന്ത്യന്‍ ടീം പരിശീലകനായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 1979ല്‍ ഇംഗ്ലണ്ടിലേക്ക് പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ കോച്ച് അദ്ദേഹമായിരുന്നു. ഓവലില്‍ നടന്ന പോരാട്ടത്തില്‍ 438 റണ്‍സ് ചെയ്‌സ് ചെയ്തുള്ള ഇന്ത്യയുടെ പോരാട്ടം സുനില്‍ ഗാവസ്‌കര്‍ 221 റണ്‍സ് നേടി നയിച്ചതും ഈ പര്യടനത്തിലാണ്.

Indias oldest living Test cricketer, CD Gopinath, passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

'ഉർവശിയുടെ വലിയൊരു ഫാൻ ആണ് ഞാൻ; 'ഉള്ളൊഴുക്കി'ലെ പെർ‌ഫോമൻസ് കണ്ടിട്ട് അത്ഭുതപ്പെട്ടു പോയി'

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

SCROLL FOR NEXT