ബംഗളൂരുവിന്റെ വിക്കറ്റെടുത്ത ഉമ്രാന്‍ മാലിക്‌/ IMAGE CREDIT: IndianPremierLeague 
Sports

റോയല്‍ ചാലഞ്ചേഴ്‌സിന് വിജലക്ഷ്യം 142 റണ്‍സ്

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 142 റണ്‍സ് വിജയലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്


അബുദാബി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 142 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു. 38 പന്തില്‍ നിന്ന് അഞ്ചു ഫോറടക്കം 44 റണ്‍സെടുത്ത ജേസണ്‍ റോയിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (29 പന്തില്‍ 31) റണ്‍സ് നേടി. ജേസണ്‍ ഹോള്‍ഡര്‍ (16), പ്രിയം ഗാര്‍ഗ് (15), അഭിഷേക് ശര്‍മ (13), വൃദ്ധിമാന്‍ സാഹ (10) എന്നിങ്ങനെയാണ് മറ്റു സണ്‍റൈസേഴ്‌സ് താരങ്ങളുടെ പ്രധാന ബാറ്റിങ് പ്രകടനങ്ങള്‍. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡാന്‍ ക്രിസ്റ്റ്യന്‍ രണ്ടും ജോര്‍ജ് ഗാര്‍ട്ടന്‍, യുസ്!വേന്ദ്ര ചെഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍