ഗുവഹാട്ടി: ഓപ്പണര്മാര് തകര്ത്തടിച്ച മത്സരത്തില് പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാന് റോയല്സിന് വിജയലക്ഷ്യം 198 റണ്സ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറില് നാല് വിക്കറ്റ് നഷ്ടത്തില് 197 റണ്സെടുത്തു. ശിഖര് ധവാനും പ്രഭ്സിമ്രന് സിങ്ങും അര്ധ സെഞ്ചറി നേടി. 56 പന്തുകള് നേരിട്ട ശിഖര് ധവാന് 86 റണ്സെടുത്തു പുറത്താകാതെ നിന്നു. മൂന്ന് സിക്സും ഒന്പതു ഫോറുമാണു ധവാന് അടിച്ചെടുത്തത്. 34 പന്തുകള് നേരിട്ട പ്രഭ്സിമ്രന് 60 റണ്സെടുത്താണു പുറത്തായത്.
ഒന്നാം വിക്കറ്റില് 90 റണ്സിന്റെ കൂട്ടുകെട്ടാണ് പഞ്ചാബ് ഓപ്പണര്മാര് പടുത്തുയര്ത്തിയത്. വിന്ഡീസ് ഓള്റൗണ്ടര് ജേസണ് ഹോള്ഡറുടെ പന്തില് ജോസ് ബട്ലര് ക്യാച്ചെടുത്താണ് പ്രഭ്സിമ്രന് പുറത്തായത്. പിന്നാലെയെത്തിയ ഭാനുക രാജപക്സ (ഒന്ന്) പരുക്കേറ്റു പുറത്തായത് പഞ്ചാബിനു തിരിച്ചടിയാണ്.36 പന്തുകളില്നിന്ന് ധവാന് അര്ധ സെഞ്ചറി തികച്ചു. മധ്യ ഓവറുകളില് ജിതേഷ് ശര്മ തകര്ത്തടിച്ചെങ്കിലും അധിക നേരം ക്രീസില് നിലയുറപ്പിക്കാന് താരത്തിനു സാധിച്ചില്ല. 16 പന്തുകള് നേരിട്ട താരം 27 റണ്സെടുത്തു.
സിംബാബ്വെ താരം സികന്ദര് റാസ അശ്വിന്റെ പന്തില് ബോള്ഡായി. ജേസണ് ഹോള്ഡറുടെ അവസാന ഓവറില് ബൗണ്ടറിക്കു ശ്രമിച്ച ഷാറൂഖ് ഖാനെ (10 പന്തില് 11) ജോസ് ബട്ലര് ക്യാച്ചെടുത്തു പുറത്താക്കി.ടോസ് നേടിയ രാജസ്ഥാന് ക്യാപ്റ്റന് സഞ്ജു സാംസണ് ഫീല്ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates