വിരാട് കോഹ്ലി പരിശീലനത്തില്‍ ട്വിറ്റര്‍
Sports

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ഐപിഎല്ലില്‍ ആര്‍സിബി- ജിടി നേര്‍ക്കുനേര്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതയുടെ അവസാന പിടിവള്ളിയില്‍ തൂങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ഇന്ന് ആദ്യ പോരില്‍ ആര്‍സിബി ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റമുട്ടും. ടോസ് നേടി ബംഗളൂരു ബൗളിങ് തിരഞ്ഞെടുത്തു.

ജയത്തോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തു നിന്നു കരകയറി, പ്ലേ ഓഫ് പ്രതീക്ഷയുടെ നേരിയ സാധ്യത കെടാതെ കാക്കുകയാണ് ആര്‍സിബി മുന്നില്‍ കാണുന്നത്. ഇന്നും തോറ്റാല്‍ അവരുടെ പ്ലേ ഓഫ് സാധ്യതകളും അവസാനിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുജറാത്തും ടെന്‍ഷനില്‍ തന്നെ. അവര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ ജയം അനിവാര്യം. ബംഗളൂരുവിന്റെ വേവലാതി ഗുജറാത്തിനില്ല. അവര്‍ക്ക് നാല് ജയവുമായി എട്ട് പോയിന്റുണ്ട്.

തുടര്‍ തോല്‍വികള്‍ക്കു പിന്നാലെ കഴിഞ്ഞ കളിയില്‍ വിജയം സ്വന്തമാക്കിയതാണ് ആര്‍സിബിക്ക് ആത്മവിശ്വാസം നല്‍കുന്നത്. ബാറ്റിങ് നിര മികവിലാണെങ്കിലും ബൗളിങാണ് ബംഗളൂരുവിന്റെ ബലഹീനത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT