നരെയ്ന്‍, സാള്‍ട്ട് സഖ്യം പിടിഐ
Sports

'അങ്കക്കലി' പൂണ്ട് കൊല്‍ക്കത്ത! പഞ്ചാബ് താണ്ടണം റണ്‍ മല

പഞ്ചാബിനെതിരെ കൊല്‍ക്കത്ത 6 വിക്കറ്റ് നഷ്ടത്തില്‍ 261

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ റണ്‍ മല പടുത്തുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സാണ് അടിച്ചത്. പഞ്ചാബിന് ജയിക്കാന്‍ 262 റണ്‍സ്.

സുനില്‍ നരെയ്ന്‍- ഫില്‍ സാള്‍ട്ട് സഖ്യം കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 138 റണ്‍സാണ് കണ്ടെത്തിയത്. സാള്‍ട്ട് 37 പന്തില്‍ ആറ് വീതം സിക്‌സും ഫോറും സഹിതം 75 റണ്‍സെടുത്തു. നരെയ്ന്‍ നാല് സിക്‌സും 9 ഫോറും സഹിതം 32 പന്തില്‍ 71 റണ്‍സ് അടിച്ചെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീടെത്തിയവരും ടോപ് ഗിയറില്‍ ബാറ്റ് വീശിയതോടെയാണ് ടീം സ്‌കോര്‍ ഇത്രയും നിലയില്‍ എത്തിയത്. വെങ്കടേഷ് അയ്യര്‍ 23 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 39 റണ്‍സ് കണ്ടെത്തി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 10 പന്തില്‍ 28 റണ്‍സ് വാരി. മൂന്ന് സിക്‌സും ഒരു ഫോറും താരം അടിച്ചു.

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റുകള്‍ നേടി. സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT