അശുതോഷ് ശർമ, കരുൺ നായർ എക്സ്
Sports

വന്നവരെല്ലാം അടിച്ചു, അശുതോഷിന്റെ കാമിയോ; ഗുജറാത്തിന് മുന്നില്‍ 204 റണ്‍സ് ലക്ഷ്യം വച്ച് ഡല്‍ഹി

അശുതോഷ് ശര്‍മ 19 പന്തില്‍ 37, കരുണ്‍ നായര്‍ 18 പന്തില്‍ 31

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഡല്‍ഹി മികച്ച സ്‌കോറിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു.

കരുണ്‍ നായര്‍, കെഎല്‍ രാഹുല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍, അശുതോഷ് ശര്‍മ എന്നിവര്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു.

32 പന്തില്‍ 39 റണ്‍സെടുത്ത അക്ഷര്‍ ടോപ് സ്‌കോററായി. 19 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 37 റണ്‍സെടുത്ത അശുതോഷ് ശര്‍മയുടെ കാമിയോ ടീം സ്‌കോര്‍ 200നു അരികിലെത്തിച്ചു. അവസാന ഓവറിലെ അവസാന പന്ത് ഫോറടിച്ച് കുല്‍ദീപ് യാദവ് സ്‌കോര്‍ 200 കടത്തി.

മലയാളി താരം കരുണ്‍ നായര്‍ 18 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 31 റണ്‍സ് കണ്ടെത്തി. കെഎല്‍ രാഹുല്‍ 14 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സടിച്ചു. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 21 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സ് കണ്ടെത്തി.

അഭിഷേക് പൊരേലിനൊപ്പം കരുണ്‍ നായരാണ് ഡല്‍ഹിക്കായി ഓപ്പണ്‍ ചെയ്തത്. പൊരേല്‍ 9 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 18 റണ്‍സെടുത്തു പുറത്തായി.

ഗുജറാത്ത് നിരയില്‍ പ്രസിദ്ധ് കൃഷ്ണ ബൗളിങില്‍ തിളങ്ങി. താരം 4 വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, അര്‍ഷാദ് ഖാന്‍, സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം