IPL 2025 final x
Sports

ഐപിഎല്‍ ഫൈനല്‍ ഡിജിറ്റലായി കണ്ടത് 17 കോടി ആരാധകര്‍; ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യം!

18 വര്‍ഷം കാത്തിരുന്ന് ആര്‍സിബിയുടെ കിരീട നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു തങ്ങളുടെ കന്നി ഐപിഎല്‍ കിരീടം സ്വന്തമാക്കിയ സീസണാണ് കഴിഞ്ഞത്. ഇപ്പോള്‍ ശ്രദ്ധേയമായ മറ്റൊരു നേട്ടം കൂടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- പഞ്ചാബ് കിങ്‌സ് പോരാട്ടം സ്വന്തമാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ടിവി, ഓണ്‍ലൈന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി കണ്ട ടി20 മത്സരമായി ഫൈനല്‍ മാറി.

ജിയോ ഹോട്ട് സ്റ്റാറാണ് പോരാട്ടം തത്സമയം സംപ്രേഷണം ചെയ്തത്. എതാണ്ട് 17 കോടിയോളം ആരാധകരാണ് മത്സരം ഇത്തരത്തില്‍ ലൈവായി കണ്ടത്. 3107 കോടി മിനിറ്റാണ് വാച്ച് ടൈം. ഇതാണ് സര്‍വകാല റെക്കോര്‍ഡായി മാറിയത്.

ടെലിവിഷനിലൂടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് വഴി 15 മില്ല്യണ്‍ മിനിറ്റുകളാണ് വാച് ടൈം. 892 മില്ല്യണ്‍ വിഡിയോ വ്യൂസും ഒറ്റ സമയത്ത് 55 മില്ല്യണ്‍ വ്യൂവേഴ്‌സും മത്സരം കണ്ടു. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇത്തരമൊരു കണക്ക് ആദ്യമാണ്.

ഫൈനലില്‍ ത്രില്ലര്‍ പോരാട്ടമാണ് അരങ്ങേറിയത്. ക്രിക്കറ്റ് കരിയറില്‍ ഏതാണ്ടെല്ലാം കിരീടങ്ങള്‍ നേടിയിട്ടും 18 വര്‍ഷം ഒറ്റ ടീമില്‍ മാത്രം കളിച്ചിട്ടും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് ഐപിഎല്‍ കിരീടം കിട്ടാക്കനിയായി നില്‍ക്കുകയായിരുന്നു. ആ കാത്തിരിപ്പിനും ഇത്തവണ വിരാമമായി.

ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത രണ്ട് ടീമുകളാണ് ഇത്തവണ ഫൈനലില്‍ ഏറ്റുമുട്ടിയത് എന്നതും സവിശേഷതയായിരുന്നു. ആര് കപ്പടിച്ചാലും അത് കന്നി നേട്ടമായിരുന്നു.

'ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ജയ് ഷാ എത്ര റണ്‍സെടുത്തു?' ബവൂമയെയും കമ്മിന്‍സിനെയും 'തോല്‍പ്പിച്ചു', വിവാദം

IPL 2025 final became most-watched T20 match in history

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT