കാര്‍ത്തിക് ശര്‍മ 
Sports

14.2 കോടിക്ക് 19കാരനെ സ്വന്തമാക്കി ചെന്നൈ; ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന കാര്‍ത്തിക് ശര്‍മ ആര്?

അടിസ്ഥാന വിലയായ മുപ്പത് ലക്ഷം രൂപയുമായാണ് താരം ലേലത്തിന് എത്തിയത്. കാര്‍ത്തികിന്റെ സമീപകാല പ്രകടനം ഒന്നിലധികം ഫ്രാഞ്ചൈസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ 19കാരനായ കാര്‍ത്തിക് ശര്‍മയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് 14.2 കോടിക്ക് സ്വന്തമാക്കി. അടിസ്ഥാന വിലയായ മുപ്പത് ലക്ഷം രൂപയുമായാണ് താരം ലേലത്തിന് എത്തിയത്. കാര്‍ത്തികിന്റെ സമീപകാല പ്രകടനം ഒന്നിലധികം ഫ്രാഞ്ചൈസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

മുംബൈ ഇന്ത്യന്‍സ് ആണ് താരത്തിനെ ആദ്യം ലേലത്തില്‍ വിളിച്ചത്. തുടര്‍ന്ന് കൊല്‍ക്കത്തയും ലഖ്‌നയും ലേലത്തില്‍ പങ്കുചേര്‍ന്നതോടെ താരത്തിന്റെ വില അഞ്ചുകോടിയിലെത്തി. താരത്തിനായി ഇരുടീമുകളും ഊര്‍ജിതമായി രംഗത്തെത്തിയതോടെ കോടികള്‍ ഉയര്‍ന്നു. സണ്‍റൈസേഴ്‌സ് അവസാനനിമിഷം താരത്തിനായി രംഗത്തുവന്നെങ്കിലും ഒടുവില്‍ 14.2 കോടിക്ക് ചെന്നൈ സ്വന്തമാക്കി.

രാജസ്ഥാന്‍ വിക്കറ്റ് കീപ്പറായ കാര്‍ത്തിക് ശര്‍മ ഇത്തവണ ഐപിഎല്‍ അരങ്ങേറ്റം കുറിക്കുകയാണ്. വലംകൈയന്‍ ബാറ്റര്‍കൂടിയാണ് കാര്‍ത്തിക്. 12 ടി20 മത്സരത്തില്‍ നിന്നായി താരം 334 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 28 സിക്‌സര്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ രഞ്ജി സീസണില്‍ അരങ്ങേറ്റമത്സരത്തില്‍ ഉത്തരാഖണ്ഡിനെതിരെ സെഞ്ച്വറി നേടി. 9 മത്സരങ്ങളില്‍ നിന്ന് 445 റണ്‍സ് നേടി രാജസ്ഥാന്റെ ടോപ് സ്‌കോറര്‍ ആയി. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലെ താരത്തിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.

ലേലത്തില്‍ നേട്ടം കൊയ്തത് ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനും ശ്രീലങ്കന്‍ താരം മതീഷ പതിരാനയുമാണ്. ഗ്രീന്‍ 25.2 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കളിക്കും. ഓസ്‌ട്രേലിയന്‍ താരത്തിനായി വാശിയേറിയ പോരാട്ടമാണു തുടക്കം മുതല്‍ നടന്നത്. രാജസ്ഥാന്‍ റോയല്‍സ് തുടക്കത്തില്‍ രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിന്‍മാറി. ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്തയും തമ്മിലായിരുന്നു ഗ്രീനിനു വേണ്ടിയുള്ള പിന്നീടത്തെ പോരാട്ടം.

ചെന്നൈ സൂപ്പര്‍ കിങ്‌സ് റിലീസ് ചെയ്ത ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനയ്ക്കും വലിയ വില കിട്ടി. 18 കോടി രൂപയ്ക്കാണ് താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേര്‍ന്നത്. കഴിഞ്ഞ ഐപിഎലില്‍ 13 കോടിക്കായിരുന്നു താരം ചെന്നൈയില്‍ കളിച്ചത്. പതിരാനയ്ക്കു വേണ്ടി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും രംഗത്തെത്തിയതോടെ രണ്ടു കോടി അടിസ്ഥാന വിലയിട്ട താരത്തിന്റെ വില 15 കോടി പിന്നിട്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി മത്സരത്തിലേക്ക് എത്തിയ കൊല്‍ക്കത്ത വലിയ തുക മുടക്കി താരത്തെ സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ഏഴുകോടിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവില്‍ ചേര്‍ന്നു. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലര്‍ രണ്ടു കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സില്‍ ചേരും. 10 ടീമുകളിലായി ആകെ 77 താരങ്ങള്‍ക്കാണ് അവസരം ലഭിക്കുക. ആകെ 237.55 കോടി രൂപയാണ് 10 ടീമുകള്‍ക്കുമായി ആകെ മുടക്കാന്‍ സാധിക്കുക. 64.30 കോടി രൂപ കയ്യിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ലേലത്തിലെ സമ്പന്നര്‍.

IPL 2026 auction: Who is Kartik Sharma, the 19-year-old who sealed a major ₹14.2 crore deal with CSK

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പാല്‍ തിളച്ചു തൂവാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

എകെജിയും നെഹ്രുവും ഒരു ടീമിൽ, എതിരാളി ഉപരാഷ്ട്രപതി രാധാകൃഷ്ണൻ; 1953-ൽ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ കഥ (വിഡിയോ)

ചോക്ലേറ്റിനെ ഭയപ്പെടേണ്ട, കഴിക്കേണ്ടത് ഇങ്ങനെ

SCROLL FOR NEXT