Sanju Samson 
Sports

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

ബുംറയുടെ പന്തില്‍ റിയാന്‍ റിക്കല്‍ടന് ക്യാച്ച് നല്‍കി മടക്കം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ടാം എല്‍ ക്ലാസിക്കോയില്‍ ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കാതെ മലയാളി താരം സഞ്ജു സാംസണ്‍. സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ കിടിലന്‍ സെഞ്ച്വറിയുമായി സഞ്ജു കളം വാണിരുന്നു. മത്സരം ചെന്നൈ ജയിച്ചപ്പോള്‍ കളിയില്‍ താരമായത് സഞ്ജുവായിരുന്നു. എന്നാല്‍ ഇത്തവണ ആ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.

9 പന്തില്‍ 2 ഫോറുകള്‍ സഹിതം സഞ്ജു 11 റണ്‍സുമായി പുറത്തായി. ജസ്പ്രിത് ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിയാന്‍ രിക്കല്‍ടന്‍ ക്യാച്ചെടുത്താണ് സഞ്ജു മടങ്ങിയത്. ബുംറയുടെ ഈ ഓവറിലെ ആദ്യ പന്തിൽ സഞ്ജു സ്ലിപ്പിൽ നൽകിയ ക്യാച്ച് വിൽ ജാക്സ് വിട്ടിരുന്നു. പിന്നാലെയാണ് അഞ്ചാം പന്തിൽ സഞ്ജുവിനെ റിക്കൽടൻ ക്യാച്ചെടുത്തത്.

സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മികച്ച സ്‌കോര്‍ ഉയര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിനു സാധിച്ചില്ല. ടോസ് നേടി അവര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്.

മൂന്നാമനായി ക്രീസിലെത്തിയ നമാന്‍ ധിറിന്റെ ബാറ്റിങാണ് മുംബൈ സ്‌കോറിനു മാന്യത പകര്‍ന്നത്. താരം 3 സിക്‌സും 4 ഫോറും സഹിതം 57 റണ്‍സെടുത്തു.

റിയാന്‍ റിക്കല്‍ടന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍. റിക്കല്‍ടന്‍ 24 പന്കില്‍ 5 സിക്‌സുകള്‍ സഹിതം 37 റണ്‍സ് വാരി മടങ്ങി. സൂര്യകുമാര്‍ യാദവ് 12 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സടിച്ചു. ഹര്‍ദിക് പാണ്ഡ്യ 18 റണ്‍സെടുത്തു. മറ്റാരും കാര്യമായി തിളങ്ങാഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി.

ചെന്നൈ നിരയില്‍ അന്‍ഷുല്‍ കാംബോജ് ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ സ്വന്തമാക്കി. നൂര്‍ അഹമ്മദ് 2 വിക്കറ്റെടുത്തു, രാമകൃഷ്ണ ഘോഷ്, ജാമി ഓവര്‍ടന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

IPL 2026: Gaikwad, Urvil on fire after Bumrah removes Sanju Samson in 160 chase

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷെയ്ഖ് ഹസീനയുടെ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു; ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

പ്രവാസികള്‍ക്ക് നാട്ടിലേക്ക് മരുന്നുകള്‍ കൊണ്ടുവരാം; ഖത്തറില്‍ ഇ-പെര്‍മിറ്റ് സംവിധാനം

ആറ് ശതമാനം പലിശനിരക്കില്‍ 5 കോടി വരെ വായ്പ; മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി

പാണക്കാട് മണ്ണിടിച്ചില്‍; മലപ്പുറത്ത് അനധികൃത ഖനനം തടയുന്നതിന് പ്രത്യേക സ്‌ക്വാഡ്

സുഹൃദ് ബന്ധത്തില്‍ നിന്ന് പിന്‍മാറി; യുവതിയെ കൊല്ലാന്‍ പെണ്‍വേഷത്തിലെത്തി; ഗുരുവായൂരില്‍ അഞ്ചംഗസംഘം അറസ്റ്റില്‍