IPL 2026 x
Sports

പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ പുറത്ത്; ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി

പകരം താരത്തെ ഉടന്‍ ടീമിലെത്തിക്കുമെന്നു ചെന്നൈ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്‍ തുടങ്ങാനിരിക്കെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു തിരിച്ചടി. അവരുടെ സ്റ്റാര്‍ പേസര്‍ നതാന്‍ എല്ലിസിനു പരിക്ക്. ഇതോടെ താരത്തിനു ഐപിഎല്‍ സീസണ്‍ നഷ്ടമാകും. ലോകത്തിലെ ഏറ്റവും മികച്ച ടി20 പേസർമാരിൽ ഒരാളാണ് എല്ലിസ്.

കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം. പകരം താരത്തെ ഉടന്‍ ടീമിലെത്തിക്കുമെന്നു ചെന്നൈ വ്യക്തമാക്കി.

നിലവില്‍ ഖലീല്‍ അഹമ്മദ് ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റി എന്നിവരാണ് സിഎസ്‌കെയുടെ മറ്റ് പേസ് ഓപ്ഷനുകള്‍. സ്പിന്നില്‍ നൂര്‍ അഹമ്മദുണ്ട്. മുകേഷ് ചൗധരി, ജാമി ഓവര്‍ടന്‍ എന്നിവരും ടീമിലുണ്ട്.

രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ നിര്‍ണായക താരങ്ങളെ കൈവിട്ടാണ് ചെന്നൈ നില്‍ക്കുന്നത്. ഇരുവര്‍ക്കും പകരം രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു മലയാളി താരം സഞ്ജു സാംസണെയാണ് ടീം പാളയത്തിലെത്തിച്ചത്. 18 കോടി മുടക്കിയാണ് സിഎസ്‌കെ നിര്‍ണായക നീക്കം നടത്തിയത്.

IPL 2026: CSK are hunting for a replacement for their star pacer Nathan Ellis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍?; വിജയിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കം

SCROLL FOR NEXT