Mitchell Starc x
Sports

മിച്ചല്‍ സ്റ്റാര്‍ക്ക് വരും... പക്ഷേ, ഡല്‍ഹി ഇനിയും കാത്തിരിക്കണം

പരിക്കേറ്റ് വിശ്രമത്തിലാണ് ഓസീസ് പേസര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരിക്കേറ്റ് വിശ്രമിക്കുന്ന ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സേവനം ലഭിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇനിയും കാത്തിരിക്കണം. ചുരുങ്ങിയത് മൂന്ന് മത്സരങ്ങള്‍ക്കു ശേഷമേ താരം ടീമിനൊപ്പം ചേരു എന്നാണ് ഏറ്റവും പുതിയ വിവരം.

ഈ മാസം 20ഓടെയായിരിക്കും ഐപിഎല്ലിലേക്കുള്ള സ്റ്റാര്‍ക്കിന്റെ തിരിച്ചു വരവ്. അതിനു മുന്‍പ് ഡല്‍ഹി മൂന്ന് മത്സരങ്ങള്‍ കളിക്കുന്നുണ്ട്. നാളെ ഗുജറാത്ത് ടൈറ്റന്‍സുമായും 11നു ചെന്നൈ സൂപ്പര്‍ കിങ്‌സുമായും 18നു റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുമായുമാണ് ഡല്‍ഹിയുടെ പോരാട്ടങ്ങള്‍. ഇതിനു ശേഷമായിരിക്കും സ്റ്റാര്‍ക്കിന്റെ മടങ്ങി വരവ്.

സീസണില്‍ ഡല്‍ഹിയുടെ തുടക്കം പോസിറ്റീവാണ്. ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനേയും രണ്ടാം പോരില്‍ മുംബൈ ഇന്ത്യന്‍സിനേയും ഡല്‍ഹി വീഴ്ത്തി. സ്റ്റാര്‍ക്കിന്റെ അഭാവത്തിലും അവരുടെ പേസ് നിര മികവോടെ പന്തെറിയുന്നു.

ലുന്‍ഗി എന്‍ഗിഡി, മുകേഷ് കുമാര്‍, ടി നടരാജന്‍ എന്നിവര്‍ വൈവിധ്യം കൊണ്ടുവരുന്നു. സ്പിന്നില്‍ ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും വിപ്രജ് നിഗം എന്നിവരും ഫോമില്‍ തന്നെ.

IPL 2026: Australia bowler Mitchell Starc has yet to join the Delhi Capitals camp and it's learnt that the 36-year-old is likely to miss at least three more games for the franchise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്പില്‍വേ തുറക്കാതിരുന്നത് കരിമണല്‍ കമ്പനിക്കു വേണ്ടി, 2018 ലെ പ്രളയത്തിന് പിന്നില്‍ അഴിമതി; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയുമായി മാത്യു കുഴല്‍നാടന്‍

മനസ്സിനെ കൂളാക്കാൻ ഒരു 'ജാപ്പനീസ് സൂത്രം', നിരവധി രോഗങ്ങൾക്കിത് 'ഒറ്റമൂലി', എന്താണ് ഫോറസ്റ്റ് ബാത്തിങ്? | World Health Day

'സിംഗിള്‍ ഓട്'.... 'ഇല്ലെന്ന്' കട്ടായം പറഞ്ഞ് ഫര്‍ഹാന്‍; ബാബറിനു വേണ്ടി സ്മിത്തിനെതിരെ 'പ്രതികാരം'! (വിഡിയോ)

ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറി; ലോറിയിടിച്ച് അപകടം, യുവതിക്ക് ദാരുണാന്ത്യം

പിറന്നാള്‍ ആഘോഷിക്കാന്‍ ആറ് ദിവസം, വിവാഹ വാര്‍ഷികവും ഈ മാസം; നോവായി സുഭാഷിണിയുടെ അവസാന പോസ്റ്റ്

SCROLL FOR NEXT