IPL 2026 x
Sports

കൊല്‍ക്കത്ത- പഞ്ചാബ് പോരാട്ടം മഴയില്‍ ഒലിച്ചു; ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ്

പഞ്ചാബ് 5 പോയിന്റുമായി തലപ്പത്ത്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- പഞ്ചാബ് കിങ്‌സ് പോരാട്ടം മഴയില്‍ ഒലിച്ചു. കൊല്‍ക്കത്തയുടെ ബാറ്റിങിനിടെ മഴ പെയ്തതോടെ കളി നിര്‍ത്തി. പിന്നീട് മഴ ശമിക്കാതെ വന്നതോടെ മത്സരം ഉപേക്ഷിച്ചു. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം.

ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി കൊല്‍ക്കത്ത ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 3.4 ഓവറില്‍ അവര്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സില്‍ നില്‍ക്കെയാണ് മഴ തുടങ്ങിയത്. പിന്നീട് ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല.

തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ് നില്‍ക്കുന്ന കൊല്‍ക്കത്ത സ്വന്തം തട്ടകത്തില്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു. അവര്‍ക്ക് ഒരു പോയിന്റുമായി തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച പഞ്ചാബ് 5 പോയിന്റുമായി തലപ്പത്ത്.

IPL 2026, kkr vs pbks: Kolkata Knight Riders were reeling at 25 for 2 in the fourth over when rain intervened, forcing a no-result in Kolkata

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ രാത്രി മതി, ഇറാനെ പൂർണമായി ഇല്ലാതാക്കും, അത് നാളെ'; ട്രംപിന്റെ ഭീഷണി

'സിപിഎം ശവംതീനികള്‍; എട്ട് ജില്ലകള്‍ വടക്കു നിന്ന് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കും, നൂറ്റ് സീറ്റുറപ്പ്'

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തില്‍: ഇന്ന് കൊട്ടിക്കലാശം, കേരളം വ്യാഴാഴ്ച പോളിങ് ബൂത്തില്‍; ആവേശത്തില്‍ മുന്നണികള്‍

ചന്ദ്രനെ ചുറ്റി ഓറിയോൺ; 54 വർഷത്തിനു ശേഷം മറുപുറവും കണ്ടു; ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന മനുഷ്യർ

ശബരിമല യുവതീ പ്രവേശനം: സുപ്രീംകോടതിയില്‍ വാദം ഇന്ന് തുടങ്ങും; ആദ്യം കേള്‍ക്കുക പുനഃപരിശോധന ആവശ്യപ്പെട്ടവരുടെ വാദം

SCROLL FOR NEXT