Hardik Pandya x
Sports

ഹര്‍ദിക് പാണ്ഡ്യ എവിടെ, ഇനി കളിക്കില്ലേ?

മുംബൈ ഇന്ത്യന്‍സ് ടീമിനെ തുടരെ രണ്ട് മത്സരങ്ങളില്‍ നയിച്ചത് സൂര്യകുമാര്‍ യാദവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച നിലയാണ്. അതിനിടെ തുടരെ രണ്ട് മത്സരങ്ങള്‍ അവര്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ഇല്ലാതെയാണ് കളിച്ചത്. പകരം സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിച്ചത്. തുടരെ രണ്ടാം മത്സരത്തിലും ഹര്‍ദികിന്റെ അസാന്നിധ്യം ആരാധകര്‍ നോട്ട് ചെയ്ത സംഗതിയാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനെ.

പുറംവേദനയെ തുടര്‍ന്നാണ് താരം ആര്‍സിബിക്ക് തൊട്ടുമുന്‍പുള്ള മത്സരത്തില്‍ വിട്ടുനിന്നത്. എന്നാല്‍ തുടരെ രണ്ടാം പോരാട്ടത്തിലും താരത്തിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പട്ടു. ഇതോടെയാണ് ടീം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. പരിശീലന സെഷനിലും നായകന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് ജയവര്‍ധനെ വിഷയത്തെക്കുറിച്ച് മറുപടിയുമായി രംഗത്തെത്തിയത്.

'ഹര്‍ദിക് പുറംവേദനയെ തുടര്‍ന്നു വിശ്രമത്തിലാണ്. തിരിച്ചു വരാനുള്ള ശ്രമത്തിലാണ് അദ്ദേഹം. എന്നാല്‍ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹത്തിനു പരിശീലനം നടത്താനും സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ റിസ്‌കെടുക്കേണ്ടതില്ലെന്നു ടീം തീരുമാനിക്കുകയായിരുന്നു. ഓരോ ദിവസത്തേയും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പരിശോധന നടക്കുന്നുണ്ട്. അദ്ദേഹത്തിനു സ്വയം ഫിറ്റാണെന്നു തോന്നിയാല്‍ ടീമിലേക്ക് തിരിച്ചെത്തും.'

സീസണ്‍ കടുത്ത നിരാശ സമ്മാനിക്കുന്നതാണെന്നു കോച്ച് തുറന്നു സമ്മതിച്ചു.

'അവസരങ്ങള്‍ മുന്നിലുണ്ടായിട്ടും അതു വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ടീമിനു സാധിച്ചില്ല. ബാറ്റിങിലും ബൗളിങിലും ടീമിനു സ്ഥിരത പുലര്‍ത്താനും കഴിഞ്ഞില്ല. രണ്ടോ മൂന്നോ എവേ വിജയങ്ങള്‍ വേണമായിരുന്നു. എന്നാല്‍ അതിനു കഴിയാത്തത് പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതാക്കി. ആര്‍സിബിക്കെതിരായ പോരാട്ടം തന്നെ ഉദാഹരണം. ജയിക്കാന്‍ സാധിക്കുമായിരുന്ന മത്സരമാണ് കൈവിടേണ്ടി വന്നത്'- ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.

IPL 2026: Mumbai Indians head coach Mahela Jayawardene provided an important update on skipper Hardik Pandya's injury

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഹ്ലാദപ്രകടനം പോലും നടത്താന്‍ പറ്റുന്നില്ല, ഇങ്ങനെ പോയാല്‍ അണികളുടെ അടികിട്ടും; കടുത്ത അതൃപ്തിയുമായി ലീഗ്

Kerala CM Selection Live: ഡല്‍ഹിയില്‍ എത്താന്‍ മുരളീധരനു നിര്‍ദേശം, നാളെ ഹൈക്കമാന്‍ഡുമായി ചര്‍ച്ച

'വിജയ്‌യുടെ ദാരിദ്ര്യ കഥ പച്ചക്കള്ളം!; അദ്ദേഹം സ്‌കൂളില്‍ എന്റെ സഹപാഠി'; തുറന്നടിച്ച് എഴുത്തുകാരന്‍ മനു ജോസഫ്

ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം; വേനൽമഴയിൽ ചോർന്നൊലിച്ച് കോഴിക്കോട് ന്യൂ പാളയം മാർക്കറ്റ്

'ക്യാരക്ടർ ഡെവലപ്പ്‌മെന്റും, ഡീറ്റെയ്‌ലിങും ഉണ്ടായിരുന്നില്ല'; പേട്രിയറ്റ് വിമര്‍ശനങ്ങളുടെ കാരണം നിരത്തി മോഹന്‍ലാല്‍

SCROLL FOR NEXT