ഹെയ്ൻ‍റിച് ക്ലാസന്‍, ഭുവനേശ്വര്‍ കുമാര്‍, IPL 2026 x
Sports

ഓറഞ്ച് ക്യാപ് പോര് കടുപ്പം! ക്ലാസന്‍ ഒന്നാം സ്ഥാനത്ത്, ഒറ്റ റണ്‍ കുറവില്‍ സായ് സുദര്‍ശന്‍ തൊട്ടുപിന്നില്‍

പര്‍പ്പിള്‍ ക്യാപ് പോരില്‍ ഭുവനേശ്വര്‍ കുമാറിന്റെ കുതിപ്പ് തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്ലില്‍ ഓറഞ്ച്, പര്‍പ്പിള്‍ ക്യാപിനുള്ള പോരാട്ടം കടുത്തു. കൂടുതല്‍ റണ്‍സെടുത്ത താരങ്ങള്‍ക്കുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ആറ് താരങ്ങള്‍ 500നു മുകളില്‍ റണ്‍സുമായി നില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരുടെ പട്ടികയില്‍ മൂന്ന് താരങ്ങള്‍ 20 അതില്‍ കൂടുതല്‍ വിക്കറ്റടുത്തിട്ടുണ്ട്.

ഓറഞ്ച് ക്യാപ് പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റര്‍ ഹെയ്ൻ‍റിച് ക്ലാസനാണ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്. താരത്തിനു 555 റണ്‍സ്. ഒറ്റ റണ്‍ വ്യത്യാസത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍ രണ്ടാമതും 2 റണ്‍സ് വ്യത്യാസത്തില്‍ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോഹ്‌ലി നാലാം സ്ഥാനത്തുണ്ട്. കെഎല്‍ രാഹുല്‍ അഞ്ചാമതും അഭിഷേക് ശര്‍മ ആറാം സ്ഥാനത്തും നില്‍ക്കുന്നു. പ്ലേ ഓഫിലേക്ക് കടന്ന ടീമുകളിലെ നാല് താരങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളില്‍ എന്നതിനാല്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടം കനക്കും.

പര്‍പ്പിള്‍ ക്യാപിനുള്ള പോരാട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഭുവനേശ്വര്‍ കുമാര്‍, കഗിസോ റബാഡ എന്നിവരാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ ഇരുവരും തമ്മിലുള്ള പോരാട്ടവും മുറുകും.

ഓറഞ്ച് ക്യാപ്

ഹെയ്ൻ‍റിച് ക്ലാസന്‍: 13 കളി, 555 റണ്‍സ്. 5 അര്‍ധ സെഞ്ച്വറികള്‍. മികച്ച സ്‌കോര്‍ 69 റണ്‍സ്.

സായ് സുദര്‍ശന്‍: 13 കളി, 554 റണ്‍സ്. 1 സെഞ്ച്വറി, 6 അര്‍ധ സെഞ്ച്വറികള്‍. മികച്ച സ്‌കോര്‍ 100 റണ്‍സ്.

ശുഭ്മാന്‍ ഗില്‍: 12 കളി, 552 റണ്‍സ്. 5 അര്‍ധ സെഞ്ച്വറികള്‍. മികച്ച സ്‌കോര്‍ 86 റണ്‍സ്.

വിരാട് കോഹ്‌ലി: 13 കളി, 554 റണ്‍സ്. 1 സെഞ്ച്വറി, 4 അര്‍ധ സെഞ്ച്വറികള്‍. മികച്ച സ്‌കോര്‍ 105 റണ്‍സ്.

കെഎല്‍ രാഹുല്‍: 13 കളി, 533 റണ്‍സ്. 1 സെഞ്ച്വറി, 4 അര്‍ധ സെഞ്ച്വറികള്‍. മികച്ച സ്‌കോര്‍ 152 റണ്‍സ്.

അഭിഷേക് ശര്‍മ: 13 കളി, 554 റണ്‍സ്. 1 സെഞ്ച്വറി, 3 അര്‍ധ സെഞ്ച്വറികള്‍. മികച്ച സ്‌കോര്‍ 135 റണ്‍സ്.

പര്‍പ്പിള്‍ ക്യാപ്

ഭുവനേശ്വര്‍ കുമാര്‍: 13 കളി, 24 വിക്കറ്റുകള്‍. മികച്ച ബൗളിങ് 23 റണ്‍സിന് 4 വിക്കറ്റ്.

കഗിസോ റബാഡ: 13 കളി, 21 വിക്കറ്റുകള്‍. മികച്ച ബൗളിങ് 25 റണ്‍സിന് 3 വിക്കറ്റ്.

അന്‍ഷുല്‍ കാംബോജ്: 13 കളി, 20 വിക്കറ്റുകള്‍. മികച്ച ബൗളിങ് 22 റണ്‍സിന് 3 വിക്കറ്റ്.

ജോഫ്ര ആര്‍ച്ചര്‍: 12 കളി, 17 വിക്കറ്റുകള്‍. മികച്ച ബൗളിങ് 20 റണ്‍സിന് 3 വിക്കറ്റ്.

ഇഷാന്‍ മലിംഗ: 13 കളി, 17 വിക്കറ്റുകള്‍. മികച്ച ബൗളിങ് 32 റണ്‍സിന് 3 വിക്കറ്റ്.

IPL 2026, Orange Cap, Purple Cap: Heinrich Klaasen and Bhuvneshwar Kumar leading

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലക്ക് 'പമ്പ' , സണ്ണി ജോസഫിന് 'അശോക'; മന്ത്രി മന്ദിരങ്ങൾ അനുവദിച്ചു

'കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നും, പക്ഷെ പറ്റില്ലല്ലോ'; അച്ഛനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് പാര്‍വതി കൃഷ്ണ

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് ; 22 മുതൽ പ്രാബല്യത്തിൽ

മന്ത്രിസഭയിലെ 'ഹെൽത്തിക്കുട്ട'നാണ് റോജി എം ജോൺ, ഭക്ഷണം എന്നും വീക്ക്നെസ് എന്ന് പികെ ബഷീർ; മന്ത്രിമാരും ഭക്ഷണ വിശേഷങ്ങളും

തോളില്‍ പിടിക്കാന്‍ ശ്രമിച്ച് ഷാഹിദ്; കൈ തട്ടി മാറ്റി രശ്മിക; നായകനും നായികയും പിണക്കത്തിലോ?; ചര്‍ച്ചയായി വിഡിയോ

SCROLL FOR NEXT