Priyansh Arya, Cooper Connolly x
Sports

'പൊരിഞ്ഞ അടി'! പറന്നത് 21 സിക്‌സുകള്‍; 'പവർ' പഞ്ചാബ്

ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ഐപിഎല്ലില്‍ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ ഉയര്‍ത്തി പഞ്ചാബ് കിങ്‌സ്. ഇന്നത്തെ രണ്ടാം ഐപിഎല്‍ പോരില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ജയത്തിലേക്ക് താണ്ടേണ്ടത് റണ്‍സ് മല. ടോസ് നേടി ലഖ്‌നൗ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ പഞ്ചാബ് ഉയര്‍ത്തിയത് 7 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ്. പഞ്ചാബ് താരങ്ങളെല്ലാം ചേര്‍ന്ന് അടിച്ചത് 21 സിക്‌സുകള്‍.

ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങിനെ തുടക്കത്തില്‍ തന്നെ പഞ്ചാബിനു നഷ്ടമായെങ്കിലും പിന്നീട് ക്രീസില്‍ ഒന്നിച്ച യുവ താരങ്ങളായ പ്രിയാംശ് ആര്യ- കൂപ്പര്‍ കോണോലി സഖ്യം അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. ഇരു താരങ്ങളും സെഞ്ച്വറിക്കരികെയാണ് വീണത്. വെറും 13.5 ഓവറില്‍ ഇരുവരും ചേര്‍ന്നു ബോര്‍ഡില്‍ ചേര്‍ത്തത് 182 റണ്‍സ്.

പ്രിയാംശ് 37 പന്തില്‍ 9 സിക്‌സും 4 ഫോറും സഹിതം 93 റണ്‍സ് വാരി. കോണോലി 46 പന്തില്‍ 7 സിക്‌സും സഹിതം 87 റണ്‍സ് അടിച്ചെടുത്തു.

പിന്നീടെത്തിയവരും മികച്ച സംഭവാന നല്‍കിയതോടെയാണ് പഞ്ചാബ് കുതിച്ചത്. മാര്‍ക്കസ് സ്റ്റോയിനിസ് 2 വീതം സിക്‌സും ഫോറും സഹിതം 16 പന്തില്‍ 29 റണ്‍സടിച്ചു. നേഹല്‍ വധേര ഓരോ സിക്‌സും ഫോറും സഹിതം 7 പന്തില്‍ 13 റണ്‍സെടുത്തു. ശശാങ്ക് സിങ് 6 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 17 റണ്‍സും വാരി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 5 റണ്‍സുമായി മടങ്ങി.

ലഖ്‌നൗ നിരയില്‍ പ്രിന്‍സ് യാദവ്, മണിമാരന്‍ സിദ്ധാര്‍ഥ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. മുഹമ്മദ് ഷമി, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

IPL 2026: Priyansh Arya and Cooper Connolly made hay with the bat as Punjab Kings put up a massive score

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കർണാടക മന്ത്രിസഭയിൽ അഞ്ച് മുസ്‌ലിം മന്ത്രിമാർ വേണം; കോൺഗ്രസ് നേതൃത്വത്തിന് അന്ത്യശാസനവുമായി മതനേതാക്കൾ

പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയില്‍ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്; കണ്ടെത്തിയത് പുസ്തകങ്ങള്‍ക്കിടയില്‍

'ഇന്‍ഡസ്ട്രിയില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്; ഞാന്‍ വിശ്വസിച്ചയാള്‍ അതെല്ലാം പരസ്യമാക്കി'; തുറന്നു പറഞ്ഞ് ഹന്ന റെജി കോശി

40 വയസ് കഴിഞ്ഞോ?, ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വായ്പ കിട്ടിയില്ലെന്ന് വരാം

2006ൽ '723' താരങ്ങൾ കളിച്ചു... അതിൽ '4' പേർ 2026ലും ലോകകപ്പ് കളിക്കും!

SCROLL FOR NEXT