IPL 2026 x
Sports

ഹൈദരാബാദും പറത്തി 15 സിക്‌സുകള്‍! ക്യാപ്റ്റന്‍ കിഷന്‍ 44 പന്തില്‍ 91; 'തീപ്പൊരി പറത്തി' ക്ലാസന്‍, നിതീഷ്, സലില്‍

അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു മുന്നില്‍ മികച്ച ലക്ഷ്യം വച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് അടിച്ചെടുത്തു. ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ കിടിലന്‍ ഇന്നിങ്‌സാണ് സണ്‍റൈസേഴ്‌സിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒപ്പം ഹെയ്ന്റിച് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, സലില്‍ അറോറ എന്നിവരുടെ മിന്നലടികളും എസ്ആര്‍എചിനെ തുണച്ചു.

ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മയെ നഷ്ടപ്പെട്ട് ഞെട്ടിയാണ് സണ്‍റൈസേഴ്‌സ് തുടങ്ങിയത്. ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ രവി ബിഷ്‌ണോയ്ക്ക് ക്യാച്ച് നല്‍കി അഭിഷേക് ആദ്യ പന്തില്‍ തന്നെ മടങ്ങി. കഴിഞ്ഞ കളിയില്‍ മിന്നും ഫോമിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെയാണ് അഭിഷേകിന്റെ ഈ ഗോള്‍ഡന്‍ ഡക്ക്.

പിന്നീട് ഇഷാന്‍ കിഷനും ട്രാവിസ് ഹെഡും ചേര്‍ന്നു പതിയെ സ്‌കോര്‍ മുന്നോട്ടു നയിച്ചു. ഇഷാന്‍ കടന്നാക്രമണം നടത്തി. അതിനിടെ സ്‌കോര്‍ 55ല്‍ എത്തിയപ്പോള്‍ ട്രാവിസ് ഹെഡ് പുറത്തായി. താരം ഇത്തവണയും റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടി. 18 പന്തില്‍ 18 റണ്‍സുമായാണ് ഹെഡ് പുറത്തായത്.

ഇഷാനൊപ്പം ക്ലാസനെത്തിയതോടെ ഹൈദരാബാദ് ടോപ് ഗിയറിലേക്ക് മാറി. ഇരുവരും ചേര്‍ന്നു 88 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഇഷാന്‍ 44 പന്തില്‍ 6 സിക്‌സും 8 ഫോറും സഹിതം 91 റണ്‍സ് അടിച്ചെടുത്തു. താരത്തിനു 9 റണ്‍സില്‍ സെഞ്ച്വറി നഷ്ടമായത് മാത്രമാണ് ടീമിനു നിരാശയായത്.

ക്ലാസന്‍ 26 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 40 റണ്‍സ് അടിച്ചെടുത്തു. അവസാനം നിതീഷ് കുമാറും സലില്‍ അറോറയും വന്നു കൂട്ടിക്കത്തിക്കലും നടത്തി. നിതീഷ് 13 പന്തില്‍ 4 സിക്‌സുകള്‍ സഹിതം 28 റണ്‍സുമായി പുറത്തായി. 13 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം സലില്‍ 24 റണ്‍സും സ്വന്തമാക്കി.

രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി. സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

IPL 2026, rr vs srh: Sunrisers Hyderabad recovered well from a shaky start to post a competitive total

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിലിണ്ടറുകള്‍ വാങ്ങാന്‍ ഗ്യാസ് കണക്ഷന്‍ ആവശ്യമില്ല; സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും

മദനി പിന്തുണ ചൂണ്ടിക്കാണിച്ചു; പിന്നാലെ വന്നു ബിജെപി എംഎല്‍എക്ക് വധഭീഷണി; നിസാരവത്കരിക്കാന്‍ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ക്ഷേത്ര മൈതാനത്തിന്റെ പവിത്ര കാത്തുസൂക്ഷിക്കണം; തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് പൂര്‍ണവിലക്ക്; ഹൈക്കോടതി ഉത്തരവ്

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

എംബിബിഎസ് സീറ്റുകളില്‍ റെക്കോര്‍ഡ് വര്‍ധന: 9,911 സീറ്റുകള്‍ കൂടി അനുവദിച്ച് എന്‍എംസി; കേരളത്തിലെ സീറ്റ് വിവരങ്ങള്‍ അറിയാം