MI vs SRH 
Sports

'ക്ലാസ് ക്ലാസന്‍'; റണ്‍മല താണ്ടി ഓറഞ്ച് പട; കൂറ്റന്‍ ടോട്ടലുയര്‍ത്തിയിട്ടും മുംബൈയ്ക്ക് പരാജയം!

അതിവേഗ ഇന്നിങ്‌സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച ക്ലാസനാണ് കളിയിലെ താരം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ റണ്‍മല താണ്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആറ് വിക്കറ്റിനാണ് ഹൈദരാബാദ് മുംബൈയെ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണെടുത്തത്. എന്നാല്‍ എട്ട് പന്തും ആറ് വിക്കറ്റും ബാക്കി നില്‍ക്കെ ഹൈദരാബാദ് ലക്ഷ്യം മറി കടന്നു.

ട്രാവിസ് ഹെഡിന്റേയും (76) ഹെന്‍ഡ്രിച്ച് ക്ലാസന്റേയും (65) അര്‍ധസെഞ്ചുറികളാണ് ഹൈദരാബാദിന് വിജയമൊരുക്കിയത്. അഭിഷേക് ശര്‍മ 45 റണ്‍സും സാലിന്‍ അറോറ 30 റണ്‍സും നേടിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 21 റണ്‍സും കൂട്ടിച്ചേര്‍ത്തു. അതിവേഗ ഇന്നിങ്‌സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച ക്ലാസനാണ് കളിയിലെ താരം.

മുംബൈയ്ക്കായി അല്ലാഹ് ഗസന്‍ഫര്‍ രണ്ട് വിക്കറ്റ് നേടി. ഹൈദരാബാദ് വിജയിച്ചതോടെ മുംബൈയ്ക്കായി റയാന്‍ റിക്കല്‍ട്ടന്‍ നേടിയ സെഞ്ചുറി പാഴായിപ്പോയി. 55 പന്തില്‍ എട്ട് സിക്‌സും പത്ത് ഫോറുമടക്കം 123 റണ്‍സും അപരാജിതനായാണ് റിക്കല്‍ട്ടന്‍ കളം വിട്ടത്. വില്‍ ജാക്‌സ് 22 പന്തില്‍ 46 റണ്‍സും നേടിയിരുന്നു. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 31 റണ്‍സാണ് നേടിയത്.

സീസണില്‍ ഹൈദരാബാദിന്റെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്. ഇതോടെ ഹൈദരാബാദ് പോയന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. അതേസമയം മുംബൈ ഒമ്പതാം സ്ഥാനത്താണുള്ളത്.

IPL 2026 MI vs SRH: Sunrisers Hyderabad beats Mumbai Indians at Wankhede.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു