IPL 2026 ANI
Sports

'ക്ലാസ്' ക്ലാസനും നിതീഷും... 'മിന്നൽ' ഹെഡും അഭിഷേകും....കൊല്‍ക്കത്തയ്ക്ക് ലക്ഷ്യം 227 റണ്‍സ്

4 വിക്കറ്റുകള്‍ വീഴ്ത്തി ബ്ലസിങ് മുസരബാനി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു മുന്നില്‍ മികച്ച സ്‌കോറുയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇരു ടീമുകളും ആദ്യ മത്സരം തോറ്റാണ് നേര്‍ക്കുനേര്‍ വന്നത്. ടോസ് നേടി കൊല്‍ക്കത്ത ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എസ്ആര്‍എച് 8 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് അടിച്ചെടുത്തത്.

ബാറ്റിങ് തുടങ്ങിയ എസ്ആര്‍എച്ചിനായി വെടിക്കെട്ട് തുടക്കവുമായി ഓപ്പണര്‍മാര്‍ കളം വാണു. നാല് വീതം സിക്‌സും ഫോറും സഹിതം 21 പന്തില്‍ 48 റണ്‍സടിച്ച് അഭിഷേക് ശര്‍മ. 21 പന്തില്‍ 3 സിക്‌സും 6 ഫോറും സഹിതം 46 റണ്‍സ് വാരി ട്രാവിസ് ഹെഡ്. ആറാം ഓവറിന്റെ നാലാം പന്തില്‍ ട്രാവിസ് ഹെഡ് പുറത്താകുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്‌കോര്‍ 82 റണ്‍സിലെത്തി. 8.4 ഓവറില്‍ അവരുടെ സ്‌കോര്‍ 112എല്‍ എത്തിച്ച് അഭിഷേകും മടങ്ങി.

ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് തിളങ്ങാനായില്ല. താരം 9 പന്തില്‍ 14 റണ്‍സുമായി മടങ്ങി. ബ്ലസിങ് മുസരബാനി അഭിഷേകിനേയും ഇഷാന്‍ കിഷനേയും മടക്കി. ഹെഡിനെ കാര്‍ത്തിക് ത്യാഗിയാണ് മടക്കിയത്. അനികേത് വര്‍മ അതിവേഗം മടങ്ങി. താരം 1 റണ്‍സ് മാത്രമാണ് നേടിയത്.

പിന്നീട് ഒന്നിച്ച ഹെയ്ന്റിച് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ചേര്‍ന്നു സ്‌കോര്‍ വേഗം കുറയാതെ നോക്കി. ക്ലാസന്‍ അര്‍ധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്. താരം 35 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്തു. നിതീഷ് 24 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സെടുത്തും പുറത്തായി.

ഹര്‍ഷ് ദുബെ നേരിട്ട മൂന്ന് പന്തില്‍ രണ്ട് ബൗണ്ടറി നേടി സ്‌കോര്‍ 220 കടത്തി. താരം 3 പന്തില്‍ 9 റണ്‍സുമായി പുറത്താകാതെ നിന്നു.

കെകെആറിനായി ബ്ലസിങ് മുസരബാനി 4 വിക്കറ്റുകള്‍ വീഴ്ത്തി. വൈഭവ് അറോറ 2 വിക്കറ്റ് സ്വന്തമാക്കി. കാര്‍ത്തിക് ത്യാഗി, അനുകുല്‍ റോയ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

IPL 2026, sunrisers hyderabad vs kolkata knight riders: Heinrich Klaasen and Nitish Kumar Reddy putting together a steady partnership in the final overs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന്‍ മോദിക്ക് കീഴടങ്ങി, അധികാരത്തില്‍ തുടരാന്‍ ബിജെപിയുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കുന്നു: പ്രിയങ്ക ഗാന്ധി

കൊടുങ്ങല്ലൂരിലെ സ്പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകം; കെയര്‍ടേക്കര്‍ അറസ്റ്റില്‍

'ഇപ്പോള്‍ കെട്ടണം', യുവനടിയുടെ വീട്ടില്‍ സാരിയുമായെത്തി വിവാഹ അഭ്യര്‍ഥന, യുവാവിനെതിരെ കേസ്

ഇൻഡ്ബാങ്കിൽ റിലേഷൻഷിപ്പ് മാനേജർ, ഡീലർ തസ്തികകളിലേക്ക് അപേക്ഷിക്കാം, എറണാകുളം ഉൾപ്പടെ ഇന്ത്യയിലെ 12 നഗരങ്ങളിൽ ഒഴിവുകൾ; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

'എസ്ഡിപിഐ വോട്ട് എന്തിന് വേണ്ടെന്നു വയ്ക്കണം? അവർ നിലപാട് പറയട്ടെ'; എംവി ഗോവിന്ദന്‍

SCROLL FOR NEXT