Tim David x
Sports

നാലുപാടും പറന്നത് 19 സിക്‌സുകള്‍! ആദ്യ ജയത്തിനു ചെന്നൈ താണ്ടണം 251 റണ്‍സ്

19ാം ഓവറില്‍ ടിം ഡേവിഡ് (6, 2, 4, 6, 6, 6) അടിച്ചെടുത്തത് 30 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ടോസ് നേടി ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ ആര്‍സിബി നിശ്ചിത ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ അടിച്ചെടുത്തത് 250 റണ്‍സ്.

ബാറ്റെടുത്തവരെല്ലാം കൂറ്റനടികളുമായി കളം വാണതോടെയാണ് അവര്‍ കൂറ്റന്‍ സ്‌കോറിലെത്തിയത്. എല്ലാവരും സിക്‌സുകളും തൂക്കി. 19 സിക്‌സുകളാണ് സ്വന്തം തട്ടകത്തില്‍ ആര്‍സിബി ബാറ്റര്‍മാര്‍ അടിച്ചെടുത്തത്.

ടി ഡേവിഡാണ് വന്‍ ആക്രമണം അഴിച്ചുവിട്ടത്. ജാമി ഓവര്‍ടന്‍ എറിഞ്ഞ 19ാം ഓവറില്‍ 30 റണ്‍സാണ് ടിം ഡേവിഡ് വാരിയത്. 6, 2, 4, 6, 6, 6 ആണ് ഈ ഓവറില്‍ ഡേവിഡ് തൂക്കിയത്. ക്യാപ്റ്റന്‍ രജത് പടിദാറും സമാന മൂഡിലായിരുന്നു.

ടിം ഡേവിഡ് 25 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്തു. താരം 8 സിക്‌സും 3 ഫോറും സഹിതമാണ് 70ല്‍ എത്തിയത്. പടിദാര്‍ 19 പന്തില്‍ 6 സിക്‌സും ഒരു ഫോറും സഹിതം 48 റണ്‍സും സ്വന്തമാക്കി. ഇരുവരും പുറത്താകാതെ നിന്നു.

ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 30 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 46 റണ്‍സ് നേടി. വിരാട് കോഹ്‌ലി 18 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സ് നേടി. ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ച്വറി നേടി. താരം 29 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 50 റണ്‍സ് വാരി.

IPL 2026, royal challengers bengaluru: Rajat Patidar and Tim David have ripped into the CSK bowling attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

കിറ്റ് വിവാദത്തില്‍ കഴമ്പില്ല, അതാണ് പൊലീസ് കേസെടുക്കാത്തത്: സുരേഷ് ഗോപി

ഹോര്‍മൂസ് തുറക്കണം, ഇറാന് നേരെ ട്രംപിന്റെ അസഭ്യവര്‍ഷം; തിങ്കളാഴ്ച നിര്‍ണായകമെന്നും മുന്നറിയിപ്പ്

കാണാതായ ശരണ്യയെ കണ്ടെത്തി, കിറ്റ് വിവാദം കത്തുന്നു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബൈക്ക് നിയന്ത്രണം വിട്ട് കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

SCROLL FOR NEXT