ഋഷഭ് പന്ത്  ഫയൽ
Sports

ആരാകും വിലയേറിയ താരം?; ഐപിഎല്‍ മെഗാ താരലേലത്തിന് ഇന്ന് തുടക്കം

ലേലത്തിന് 1254 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: ഐപിഎല്‍ മെഗാ താരലേലത്തിന് ജിദ്ദയില്‍ ഇന്ന് തുടക്കമാകും. ഇന്നും നാളെയുമായിട്ടാണ് ലേലം. 1254 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 10 ടീമുകളിലായി 204 താരങ്ങള്‍ക്കാണ് അവസരം ലഭിക്കുക. 10 ടീമുകള്‍ക്കുമായി 641 കോടി രൂപയാണ് ബാക്കിയുള്ളത്.

ലേലത്തിലെ ഏറ്റവും വിലയേറിയ താരം ആരായിരിക്കുമെന്ന് കാത്തിരിക്കുകയാണ് കായികലോകം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് താരലേലത്തിലെ സൂപ്പര്‍ താരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 25 മുതല്‍ 30 കോടി വരെ പന്തിന് ലഭിച്ചേക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍.

കെ എല്‍ രാഹുല്‍, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, യൂസ് വേന്ദ്ര ചെഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജോസ് ബട്ട്‌ലര്‍, ജോഫ്ര ാര്‍ച്ചര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, കഗീസോ റബാദ തുടങ്ങിയവരാണ് ലേലത്തിനെത്തുന്നവരില്‍ പ്രധാനികള്‍. ലേലം ഉച്ചയ്ക്ക് 2.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ജിയോ സിനിമാ ആപ്പിലും തത്സമയം കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT