ഇന്ത്യന്‍ ടീം  
Sports

'അഞ്ച് ഓവര്‍ എറിഞ്ഞാല്‍ ബുംറയ്ക്കു വിശ്രമം'; തോല്‍വിക്ക് പിന്നാലെ വിമര്‍ശനവുമായി പഠാന്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ജസ്പ്രീത് ബുംറയെ വേണ്ട വിധത്തില്‍ ഉപയോഗിക്കാത്തതില്‍ വിമര്‍ശനവുമായി മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. ബെന്‍ സ്റ്റോക്‌സിനേപ്പോലുള്ള താരങ്ങള്‍ തുടര്‍ച്ചയായി പന്തെറിയുകയും ബാറ്റു ചെയ്യുകയും ഫീല്‍ഡിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയും ചെയ്യുമ്പോഴാണ് ബുംറയെ പന്തെറിയിക്കാതെ മാറ്റിനിര്‍ത്തുന്നതെന്ന് പഠാന്‍ പറഞ്ഞു.

അവസാന ദിനം വിജയം മാത്രം ലക്ഷ്യമിട്ട് സ്റ്റോക്‌സ് ആദ്യ സ്‌പെല്ലില്‍ 9.2 ഓവറും അടുത്ത സ്‌പെല്ലില്‍ 10 ഓവറും തുടര്‍ച്ചയായി ബോള്‍ ചെയ്തു. മറുവശത്ത് ബുംറയെ 5 ഓവര്‍ മാത്രം ബോള്‍ ചെയ്യിപ്പിച്ച് റൂട്ട് ഇറങ്ങുന്നതു വരെ കാത്തുനിര്‍ത്തുന്ന രീതിയാണ് ഗംഭീറും ഗില്ലും സ്വീകരിച്ചതെന്നും പഠാന്‍ വിമര്‍ശിച്ചു.

ജോലിഭാരം ക്രമീകരിക്കാനെന്ന പേരിലാണ് എജ്ബാസ്റ്റനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബുംറയെ കളിപ്പിക്കാതിരുന്നത്. അതായത് അദ്ദേഹത്തിന് ലോഡ്‌സില്‍ അത്രകണ്ട് ജോലിഭാരം ഉണ്ടായിരുന്നില്ല. എന്തു വിലകൊടുത്തും മത്സരം ജയിക്കാന്‍ നോക്കേണ്ട സമയത്താണ് ജോലിഭാരവും പറഞ്ഞ് പ്രധാന ബോളറെ മാറ്റിനിര്‍ത്തുന്നത്. ഇന്ത്യയ്ക്ക് കുറച്ചുകൂടി നല്ല രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാമായിരുന്നു. നാലു വര്‍ഷത്തിനു ശേഷമാണ് ആര്‍ച്ചര്‍ ടെസ്റ്റ് കളിക്കുന്നത്. എന്നിട്ടും അദ്ദേഹം തുടര്‍ച്ചയായി പന്തെറിഞ്ഞു. രാവിലത്തെ സെഷനില്‍ അദ്ദേഹം തുടര്‍ച്ചയായി എറിഞ്ഞത് ആറ് ഓവറാണന്നും പഠാന്‍ പറഞ്ഞു.

Irfan Pathan Slams Gambhir and Gill after test defeat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT