ശ്രീലങ്കയ്‌ക്കെതിരെ ബാറ്റ് ചെയ്യുന്ന ഇഷാന്‍ കിഷന്‍ Photo | X @BCCI
Sports

ഒറ്റയ്ക്ക് പൊരുതി ഇഷാന്‍ കിഷന്‍ (80*), നിരാശപ്പെടുത്തി സഞ്ജുവും അഭിഷേകും; നഗോയയില്‍ ലങ്കയ്ക്ക് ലക്ഷ്യം 170

ഇഷാനു പുറമെ 38 റണ്‍സ് നേടിയ കൗമാര താരം വൈഭവ് സൂര്യവംശി മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

നഗോയ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് സെമി ഫൈനലില്‍ ശ്രീലങ്കയ്ക്കു മുന്നില്‍ 170 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ടീം ഇന്ത്യ. അപരാജിത അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷനാണ് (80*) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇഷാനു പുറമെ 38 റണ്‍സ് നേടിയ കൗമാര താരം വൈഭവ് സൂര്യവംശി മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 169 റണ്‍സ് നേടിയത്. ശ്രീലങ്കയ്ക്കു വേണ്ടി ക്യാപ്റ്റന്‍ സഹന്‍ അരച്ചിഗെയും തരിന്ദു രത്‌നായകെയും രണ്ടുവീതം വിക്കറ്റുകള്‍ നേടി.

മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്നോവര്‍ പിന്നിടുന്നതിനിടെ അഭിഷേക് ശര്‍മയെയും സഞ്ജു സാംസണിനെയും മടക്കി ശ്രീലങ്ക ഞെട്ടിച്ചു. ഇരുവരും ഏഴുവീതം റണ്‍സാണ് നേടിയത്. നായകന്‍ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച വൈഭവ്, അഞ്ചോവറില്‍ ടീം സ്‌കോര്‍ 50ല്‍ എത്തിച്ചു. 38 റണ്‍സ് നേടിയ വൈഭവ് ഏഴാം ഓവറില്‍ വീണതോടെ സ്‌കോര്‍ മൂന്നിന് 59 എന്ന നിലയിലായി. 21 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ് വൈഭവിന്റെ ഇന്നിങ്‌സ്.

അഞ്ചാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ ഒരറ്റത്ത് ഉറച്ചുനിന്നെങ്കിലും മറുഭാഗത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ശ്രേയസ് 13ഉം, അക്‌സര്‍ പട്ടേല്‍ എട്ടും തിലക് വര്‍മ രണ്ടും ശിവം ദുബെ മൂന്നും റണ്‍സെടുത്ത് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു. അവസാന പന്തുവരെ പൊരുതിയ ഇഷാന്‍ കിഷന്‍ 80 റണ്‍സുമായി പുറത്താകാതെ നിന്നു. 46 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകാതെ ഏഴ് റണ്‍സ് നേടി.

Asian Games Cricket: Ishan Kishan's One Man Show Helped India Post Big Target Before Sri Lanka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള; നിയന്ത്രിക്കാന്‍ ബില്ലിന് നീക്കം, കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍

ജിയോജിത്തില്‍ നേതൃമാറ്റം, സി ജെ ജോര്‍ജ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍; പുതിയ എംഡി ജോണ്‍സ് ജോര്‍ജ്

'യൂണിവേഴ്സിറ്റി കോളജിൽ തൂഫാൻ റെയ്ഡ് നടത്തണം; അവിടെ നടക്കുന്നത് ഗുണ്ടായിസം': മന്ത്രി ഒ ജെ ജനീഷ്

ഡിഗ്രിയുണ്ടോ?, സുപ്രീം കോടതിയിൽ ജോലി നേടാം; ജൂനിയർ കോർട്ട് അസിസ്റ്റന്റ്, 250 ഒഴിവുകൾ

ആ ജനന സർട്ടിഫിക്കറ്റ് സാധുവല്ല; കുംഭമേള വൈറൽ താരത്തിന് ആശ്വാസം, ജനനത്തീയതി തിരുത്തിയത് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി