വെല്ലിങ്ടന്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അനാവശ്യ റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതി വച്ച് ന്യൂസിലന്‍ഡ് പേസര്‍ ജേക്കബ് ഡഫി. ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ കിവി പേസര്‍ വഴങ്ങിയത് 201 റണ്‍സ്. ഇതോടെയാണ് താരം നാണക്കേട് റെക്കോര്‍ഡിലും ഇടം കണ്ടത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിന്നിങ്‌സില്‍ 200, അതില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ആറാമത്തെ പേസറായി ഡഫി മാറി. പാകിസ്ഥാന്‍ പേസര്‍മാരായ ഖാന്‍ മഹ്മൂദ്, ഫസല്‍ മഹ്മൂദ്, ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവ്, ഇംഗ്ലണ്ട് ഇതിഹാസം ഇയാന്‍ ബോതം, ഓസീസ് ഇതിഹാസം ബ്രെറ്റ് ലീ എന്നിവരാണ് നേരത്തെ ഈ അനാവശ്യ നേട്ടം സ്വന്തമാക്കിയ പേസര്‍മാര്‍.
മത്സരത്തില്‍ 33 ഓവറുകള്‍ എറിഞ്ഞ ഡഫി 201 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ഉയര്‍ത്തിയത്. കിവികളുടെ ഒന്നാം ഇന്നിങ്‌സ് 368 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ 352 റണ്‍സ് ലീഡും സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates