ജ‍ഡേജയുടെ ബാറ്റിങ്/ പിടിഐ 
Sports

അര്‍ധ സെഞ്ച്വറിയും അഞ്ച് വിക്കറ്റും; റെക്കോര്‍ഡ് നേട്ടം; കപില്‍ ദേവിനെ മറികടന്ന് ജഡേജ

രഞ്ജി കളിച്ച് മിന്നും ഫോമില്‍ നിറഞ്ഞാടി ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന്റെ അന്തിമ ഇലവനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജഡേജ അവസരം ശരിക്കും മുതലാക്കി

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: തിരിച്ചു വരവ് എന്നാണ് ഇതാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യ ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയതിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ജൂലൈയില്‍ ടെസ്റ്റ് കളിച്ച ശേഷം പിന്നീട് ഇന്ത്യക്കായി ടെസ്റ്റിലും ജഡേജ കളിച്ചിട്ടില്ല. പരിക്കാണ് നീണ്ട ഇടവേളയിലേക്ക് താരത്തെ തള്ളിയിട്ടത്. 

രഞ്ജി കളിച്ച് മിന്നും ഫോമില്‍ നിറഞ്ഞാടി ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന്റെ അന്തിമ ഇലവനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജഡേജ അവസരം ശരിക്കും മുതലാക്കി. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും താരം ഇന്ത്യയുടെ തകര്‍പ്പന്‍ ജയത്തില്‍ നിര്‍ണായകമായി. ഒന്നാം ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ രണ്ടും വിക്കറ്റെടുത്ത ജഡേജ നിര്‍ണായക സമയത്ത് ബാറ്റിങിലൂടെ ഇന്ത്യന്‍ ഇന്നിങ്‌സിനെ കരുത്തോടെ നിര്‍ത്തുകയും ചെയ്തു. 70 റണ്‍സ് അടിച്ചെടുത്താണ് താരം കളം വിട്ടത്. 

ഇരട്ട മികവിന് പിന്നാലെ ഒരു റെക്കോര്‍ഡും താരം സ്വന്തമാക്കി. ഇതിഹാസ താരവും മുന്‍ നായകനുമായ കപില്‍ ദേവിന്റെ ഏറെക്കാലമായി തകരാതെ നിന്ന റെക്കോര്‍ഡാണ് ജഡേജ പഴങ്കഥയാക്കിയത്. 

ഒരു ടെസ്റ്റ് പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറിയും അഞ്ചോ അതിലധികമോ വിക്കറ്റും വീഴ്ത്തിയാണ് താരം റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇത് അഞ്ചാം തവണയാണ് ഇത്തരത്തില്‍ ഇരട്ട നേട്ടം താരം സ്വന്തമാക്കുന്നത്. അഞ്ച് തവണ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പെരുമയാണ് ജഡേജ ഒപ്പം ചേര്‍ത്തത്. കപില്‍ ദേവ് ഈ നേട്ടം നാല് തവണ സ്വന്തമാക്കിയിരുന്നു.

ഓസീസിനെതിരായ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഈ റെക്കോര്‍ഡിനൊപ്പമായിരുന്നു ജഡേജ. ആദ്യ ടെസ്റ്റില്‍ ബാറ്റിങിലും ബൗളിങിലും തിളങ്ങി താരം റെക്കോര്‍ഡ് സ്വന്തം പേരിക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT