ജയ് ഷാ ട്വിറ്റർ
Sports

തുടര്‍ച്ചയായി മൂന്നാം തവണ; ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍

ബാലിയില്‍ ചേര്‍ന്ന ഏഷ്യന്‍ കൗണ്‍സില്‍ യോഗമാണ് ഷായെ വീണ്ടും തെരഞ്ഞെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ബാലി: ബിസിസിഐ സെക്രട്ടറി ജയ് ഷാ വീണ്ടും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്.

ബാലിയില്‍ ചേര്‍ന്ന ഏഷ്യന്‍ കൗണ്‍സില്‍ യോഗമാണ് ഷായെ വീണ്ടും തെരഞ്ഞെടുത്തത്. ശ്രീലങ്ക ക്രിക്കറ്റ് പ്രസിഡന്റ് ഷമ്മി സില്‍വയാണ് ഷായുടെ കാലാവധി നീട്ടണമെന്നു വ്യക്തമാക്കിയത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുല്‍ ഹസന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ 2021ലാണ് ഷാ ഏഷ്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തെത്തിയത്. 2022ല്‍ ടി20 ഫോര്‍മാറ്റിലും 23ല്‍ ഏകദിന ഫോര്‍മാറ്റിലും ഏഷ്യ കപ്പ് പോരാട്ടം നടത്തിയതു ഷായുടെ നേതൃത്വത്തിലാണ്.

തന്നിലര്‍പ്പിച്ച വിശ്വാസത്തിനു ഷാ അംഗങ്ങളോടു നന്ദി പറഞ്ഞു. ഷായുടെ നേതൃത്വത്തില്‍ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളിലേക്ക് പുതിയ താരങ്ങളെ കണ്ടെത്താന്‍ ഏഷ്യന്‍ കൗണ്‍സിലിനു സാധിച്ചതായി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Today's Rashi Phalam August 04|പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും, അവസരങ്ങൾ കണ്ടെത്തും

റഷ്യന്‍ ബീച്ചില്‍ യുക്രൈയ്ന്‍ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

ഡിസംബര്‍ 31വരെ മാത്രം; അറിയാം ആധാറുമായി ബന്ധപ്പെട്ട സൗജന്യ സേവനങ്ങള്‍

ബാബറി മസ്ജിദ് അന്വേഷണ കമ്മീഷന്‍; ജസ്റ്റിസ് എംഎസ് ലിബര്‍ഹാന്‍ അന്തരിച്ചു